വരും ദിവസങ്ങളിലും പൊടിപടലങ്ങള്‍ ഉയരുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.(പ്രതീകാത്മക ചിത്രം)
കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാഴാഴ്ച കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും. ഇന്നലെ രാവിലെ മുതല്‍ കുവൈത്ത് സിറ്റി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ രൂപംകൊണ്ട പൊടിക്കാറ്റ് ദൂരക്കാഴ്ച കുറയ്ക്കാനും മറ്റ് പ്രശ്നങ്ങള്‍ക്കും കാരണമാകുന്നതിനാല്‍ ജാഗ്രത വേണമെന്ന് നേരത്തെ തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വരും ദിവസങ്ങളിലും പൊടിപടലങ്ങള്‍ ഉയരുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്മെന്റ് അറിയിച്ചു. അടിയന്തര ഘട്ടത്തിൽ സഹായത്തിന് എമർജൻസി (112) നമ്പറിൽ വിളിക്കാം.
Read Also - രണ്ട് കോടി ഔൺസ് വരെ, വൻ സ്വര്‍ണശേഖരം കണ്ടെത്തി; വെളിപ്പെടുത്തൽ, വാനോളം പ്രതീക്ഷ സൗദിയിലെ തൊഴിലവസരങ്ങളിൽ
