ഷാര്‍ജ: യുഎഇയിലെ സ്‌കൂളുകള്‍ ഓഗസ്റ്റ് 30 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനിരിക്കെ ഷാര്‍ജയിലെ സ്വകാര്യ സ്കൂളുകളില്‍ രണ്ടാഴ്ച ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയെന്ന് അധികൃതര്‍. ഈ അധ്യയന വര്‍ഷത്തിലെ ആദ്യ രണ്ടാഴ്ച 100 ശതമാനം ഇ -ലേണിങ് നടപ്പിലാക്കുമെന്നാണ് പുതിയ അറിയിപ്പ്.

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് വേണ്ടി ഷാര്‍ജ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി, ഷാര്‍ജ പ്രൈവറ്റ് എജ്യൂക്കേഷന്‍ അതോറിറ്റി എന്നിവ സംയുക്തമായാണ് തീരുമാനമെടുത്തത്.  

അബുദാബിയില്‍ ഇനി ബസില്‍ യാത്ര ചെയ്യാന്‍ ഒരു കാരണം കൂടി