അബുദാബി: ജോലിക്കായി യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർ, കേന്ദ്ര സർക്കാർ ഏപ്പെടുത്തിയ ഇ മൈഗ്രേറ്റ് സംവിധാനം പ്രയോജനപ്പെടുത്തി തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്ന് അബുദാബി ഇന്ത്യൻ എംബസി. 

വിദേശ രാജ്യങ്ങളിലെത്തി തൊഴിൽ തട്ടിപ്പിനിരയാവുന്നവരുടെ എണ്ണംകൂടിയ സാഹചര്യത്തിലാണ്, ഇ മൈഗ്രേറ്റ് സംവിധാനം കൊണ്ടുവന്നത്.