Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിസന്ധി; പ്രവാസി ക്ഷേമത്തിന് വിവരശേഖരണ പോര്‍ട്ടൽ തുടങ്ങുമെന്ന് ഇപി ജയരാജൻ

 www.industry.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പ്രവാസികളുടെ വിവരശേഖരണം നടത്തും. എല്ലാവരും ഇതിന്‍റം ഭാഗമാകണം. ഇതിലൂടെ അവരവരുടെ നൈപുണ്യം മനസിലാക്കി അതിനു അനുസൃതമായി വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കാനാകും

E. P. Jayarajan  announcements for  nri returnees welfare
Author
Trivandrum, First Published Jun 2, 2020, 12:10 PM IST

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ കൂട്ടത്തോടെ ജൻമനാട്ടിലെത്തുന്ന പ്രവാസികളുടെ സംരക്ഷണം ഉറപ്പു വരുത്താൻ ആവശ്യമായ നടപടികൾ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കുമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജൻ. കേന്ദ്ര പാക്കേജിൽ പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടത്ര പരിഗണനയില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. മടങ്ങി വരുന്ന പ്രവാസികൾക്ക് സാമ്പത്തിക സഹായം അടക്കം ലഭ്യമാക്കേണ്ടതുണ്ട്. പ്രവാസി ക്ഷേമത്തിന് ഫലപ്രദമായ ബദൽ പരിപാടികൾ ആവിഷ്കരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു. 

ഒട്ടനവധി ക്ഷേമ പ്രവർത്തനങ്ങൾ പ്രവാസികൾക്കു വേണ്ടി സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്, വ്യവസായ വകുപ്പ് ഒരു പോർട്ടൽ തയ്യാറാക്കുകയാണ്, വിവര ശേഖരണത്തിന്റെ പോർട്ടലിലെ വിവരങ്ങളിലൂടെ  വ്യവസായ വകുപ്പിന്റെ സംരംഭങ്ങളിൽ അവരെ കൂടെ ഉൾപെടുത്താൻ കഴിയും.

www.industry.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പ്രവാസികളുടെ വിവരശേഖരണം നടത്തും. എല്ലാവരും ഇതിന്റെ ഭാഗമാകണം. ഇതിലൂടെ അവരവരുടെ നൈപുണ്യം മനസിലാക്കി അതിനു അനുസൃതമായി വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കാനാകും  അതിനുള്ള സൗകര്യം വ്യവസായ വകുപ്പ് ഒരുക്കും. നൈപുണ്യം മനസ്സിലാക്കിയാൽ അവരുടെ കഴിവ് അനുസരിച് മറ്റ് സംരംഭകരുടെ സംരംഭങ്ങളിലും ഇവർക്കു ജോലി നേടാനാവുമെന്നും മന്ത്രി വിശദീകരിച്ചു. 

പ്രവാസികൾക്കുള്ള അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കി ഉയർത്തിട്ടുണ്ട്. 30 ലക്ഷം വരെ വ്യക്തികത വായ്പ നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലുള്ള മലയാളികൾക്ക്  മെഡിക്കൽ ഹെൽപ്പ് ഡസ്കുകൾ ആരംഭിച്ചിട്ടുണ്ട്
തിരിച്ചു വരുന്നവരുടെ തുടർന്നുള്ള ജീവിതം മെച്ചപ്പെടുത്തി എടുക്കാൻ അവരുടെ സമഗ്രമായ  വിവര ശേഖരണത്തിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു, 

Follow Us:
Download App:
  • android
  • ios