Asianet News MalayalamAsianet News Malayalam

മഴക്കെടുതി: ദുബൈയിൽ ഈ മാസത്തെ ശമ്പളം നേരത്തേ നൽകും, സർക്കാർ ജീവനക്കാർക്ക് അടക്കം ആനുകൂല്യം ലഭിക്കും

ഏപ്രിൽ 23ന് ശമ്പളം നൽകാനാണ് നിർദ്ദേശം. സർക്കാർ ജീവനക്കാർ, സൈനികർ, വിമുക്ത ഭടന്മാർ, സാമൂഹ്യ സുരക്ഷ സ്കീമിൽ ഉള്ളവർ എന്നിവർക്ക് നേരത്തേ വേതനം ലഭിക്കും. 

early salary for Dubai government employees on April 23 Sheikh Hamdan
Author
First Published Apr 21, 2024, 9:46 PM IST

ദുബൈ: മഴക്കെടുതികളിൽ നിന്നും കരകയറുന്ന ജനങ്ങളെ സഹായിക്കാൻ ഊർജ്ജിത പദ്ധതികളുമായ ദുബൈ. ഈ മാസത്തെ ശമ്പളം നേരത്തേ നൽകാൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് നിർദേശം നൽകി. ഏപ്രിൽ 23ന് ശമ്പളം നൽകാനാണ് നിർദ്ദേശം. സർക്കാർ ജീവനക്കാർ, സൈനികർ, വിമുക്ത ഭടന്മാർ, സാമൂഹ്യ സുരക്ഷ സ്കീമിൽ ഉള്ളവർ എന്നിവർക്ക് നേരത്തേ വേതനം ലഭിക്കും. 

മഴക്കെടുതികളിൽ നിന്ന് ജനത്തെ സഹായിക്കാൻ നിരവധി പദ്ധതികളാണ് ദുബൈ നടപ്പാക്കുന്നത്. താമസ സ്ഥലങ്ങളും കെട്ടിടങ്ങളും സൗജന്യമായി അറ്റകുറ്റപ്പണി നടത്തി നൽകാൻ റിയൽ എസ്റ്റേറ്റ്, കെട്ടിടം ഉടമകൾക്ക് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകി. താമസസ്ഥലത്ത് വെള്ളം കയറിയോ മറ്റോ ഇടമില്ലാതായവർക്ക് പകരം താമസസ്ഥലം, വെള്ളക്കെട്ടിനാൽ ദുരിതത്തിലായവർക്ക് സൗജന്യ ഭക്ഷണം, ശുചീകരണം, താമസക്കാർക്ക് അധിക സുരക്ഷ, വീട്ടകങ്ങൾ ഉൾപ്പടെ പൂർണമായും പൂർവ്വ സ്ഥിതിയിലാക്കി നൽകൽ,  സംഭവിച്ച കേടുപാടുകൾ പരിശോധിച്ച് ഇൻഷുറൻസ് ലഭിക്കാൻ സഹായിക്കൽ, കെട്ടിട്ടത്തിന് തുടർന്ന് ഭീഷണിയുണ്ടോ എന്ന് പരിശോധിക്കൽ, തുടങ്ങിയ നിർദ്ദേശങ്ങളാണ് കെട്ടിട ഉടമകൾക്കും റിയൽ എസ്റ്റേറ്റ് ഉടമകൾക്കും ദുബായ് നൽകിയിരിക്കുന്നത്. 

ദുബൈയിൽ ആവശ്യമെങ്കിൽ ഓൺലൈൻ പഠനം തുടരാം 

കാലാവസ്ഥ വെല്ലുവിളി കണക്കിലെടുത്തു ദുബൈ ആവശ്യമെങ്കിൽ ഓൺലൈൻ പഠനം തുടരാൻ നിർദേശം. വിദ്യാർത്ഥികളുടെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സ്ഥിതി കണക്കിലെടുത്ത് തീരുമാനം എടുക്കാൻ സ്‌കൂളുകൾക്ക് നിർദേശം നൽകി. നേരിട്ടുള്ള ക്‌ളാസുകൾ തുടങ്ങാൻ ഒരുങ്ങുന്നതിന് മുന്നോടിയാണ് നിർദേശം. കാലാവസ്ഥ വെല്ലുവിളികൾ അവസാനിച്ച ഇടങ്ങളിൽ നേരിട്ടുള്ള ക്‌ളാസുകൾ ഉടനെ തുടങ്ങും. 

Follow Us:
Download App:
  • android
  • ios