റിക്ടര്‍ സ്കെയിലില്‍ 4.8 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഒമാനില്‍ നിന്ന് എത്ര കിലോമീറ്റര്‍ അകലെയായിരുന്നു പ്രഭവ കേന്ദ്രമെന്ന് വ്യക്തമല്ല.

മസ്കത്ത്: ഒമാന്‍ തീരത്തിന് സമീപം അറബിക്കടലില്‍ ഭൂചലനം. ഒമാനിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രി 12.39ഓടെയാണ് ഭൂചലനമുണ്ടായതെന്ന് ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 4.8 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഒമാനില്‍ നിന്ന് എത്ര കിലോമീറ്റര്‍ അകലെയായിരുന്നു പ്രഭവ കേന്ദ്രമെന്ന് വ്യക്തമല്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred