അബുദാബി: യുഎഇയില്‍ നേരീയ ഭൂചലമുണ്ടായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്‍ച രാവിലെ പ്രാദേശിക സമയം 6.08നാണ് ഫുജൈറ തീരത്ത് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‍കെയിലില്‍ 3.4 ആണ് തീവ്രത രേഖപ്പെടുത്തിയത്.

ഭൂചലനം അനുഭവപ്പെട്ടതായി ചില പ്രദേശവാസികളും അറിയിച്ചു. ദേശീയ കാലാവസ്ഥാ കേന്ദ്രം സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കിയ അറിയിപ്പുകളിലും പ്രദേശവാസികള്‍ തങ്ങളുടെ താമസ സ്ഥലങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ട വിവരം പങ്കുവെയ്ക്കുന്നുണ്ട്.