വെസ്റ്റേണ്‍ ഇറാനില്‍ റിക്ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനങ്ങളാണ് കുവൈത്തിൽ അനുഭവപ്പെട്ടത്.

കുവൈത്ത് സിറ്റി: ഇറാനിലും കുവൈത്തിലും നേരിയ ഭൂചലനം ഉണ്ടായി. വെസ്റ്റേണ്‍ ഇറാനില്‍ റിക്ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനങ്ങളാണ് കുവൈത്തിൽ അനുഭവപ്പെട്ടത്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാവിലെ പത്ത് മണിയോടെയാണ് കുവൈത്തില്‍ നേരിയ ഭൂചലനം ഉണ്ടായത്. കുവൈത്ത് സിറ്റി, സാല്‍മിയ, ഹാവല്ലി, ജഹ്ര മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.