തീപിടിച്ച വാഹനത്തിന് സമീപത്ത് നിന്ന് സ്വന്തം കാര്‍ മാറ്റിയിടാന്‍ ശ്രമിക്കുകയായിരുന്നു മധ്യവയസ്‌കനായ ഈജിപ്ത് സ്വദേശി.
കുവൈത്ത് സിറ്റി: തീപിടിത്തത്തില്‍ നിന്ന് സ്വന്തം വാഹനം സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുവൈത്തില്‍ ഈജിപ്ത് സ്വദേശി മരിച്ചു. ഫര്‍വാനിയയില്‍ ഇയാളുടെ കാര്‍ പാര്‍ക്ക് ചെയ്തതിന് സമീപമുള്ള വാഹനത്തില്‍ തീപടര്‍ന്നുപിടിച്ചു. ഇത് കണ്ട പ്രവാസി തന്റെ കാറിലേക്ക് തീ പടരാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
തീപിടിച്ച വാഹനത്തിന് സമീപത്ത് നിന്ന് സ്വന്തം കാര്‍ മാറ്റിയിടാന്‍ ശ്രമിക്കുകയായിരുന്നു മധ്യവയസ്‌കനായ ഈജിപ്ത് സ്വദേശി. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍, അഗ്നിശമനസേന അംഗങ്ങള്‍ എന്നിവര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ തീപിടിത്തത്തില്‍ നശിച്ച വാഹനങ്ങളും ഈജിപ്ത് സ്വദേശിയുടെ മൃതദേഹവുമാണ് കണ്ടത്. പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും ഈജിപ്ത് സ്വദേശി ബോധരഹിതനാകുകയും ശ്വാസംമുട്ടി മരിക്കുകയുമായിരുന്നെന്നാണ് നിഗമനം. മൃതദേഹം പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
