ജോലിസ്ഥലത്ത് പിന്തുടര്‍ന്നെത്തിയ പ്രതി മനഃപൂര്‍വ്വം കൊലപാതകം നടത്തുകയായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ ഈജിപ്ത് സ്വദേശിക്ക് ജീവപര്യന്ചം തടവുശിക്ഷ. ദസ്മയിലാണ് സംഭവം. തന്റെ കയ്യില്‍ നിന്നും കടം വാങ്ങിയ 20 കുവൈത്ത് ദിനാറിന്‍റെ പേരിലാണ് ഈജിപ്ത് സ്വദേശി നാട്ടുകാരനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകമാണ് പ്രതിക്കെതിരെ ചുമത്തിയ കുറ്റം. ജോലിസ്ഥലത്ത് പിന്തുടര്‍ന്നെത്തിയ പ്രതി മനഃപൂര്‍വ്വം കൊലപാതകം നടത്തുകയായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍ വിധി പ്രഖ്യാപിച്ചത്.

നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ പരിശോധന ശക്തം; ഒരാഴ്ചക്കിടെ പിടിയിലായത് 14,509 പേര്‍

കുവൈത്തില്‍ പ്രമുഖ നടി വിമാനത്താവളത്തില്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രമുഖ നടി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായി. അറസ്റ്റിലായ നടിയുടെ പേരോ മറ്റ് വിശദ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം.

ഇവര്‍ക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്നതായും തുടര്‍ന്നാണ് നടപടിയെന്നും കുവൈത്തി മാധ്യമമായ അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. വിദേശത്തു നിന്നെത്തിയ നടിയുടെ പാസ്‍പോര്‍ട്ട് സ്റ്റാമ്പ് ചെയ്യുന്നതിനിടെ ഇവരുടെ പേരില്‍ കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇവര്‍ മദ്യലഹരിയിലായിരുന്നെന്നും തുടര്‍ന്ന് ശരീരത്തിലെ മദ്യത്തിന്റെ അളവ് കണ്ടെത്താന്‍ ഇവരെ ക്രിമിനല്‍ എവിഡന്‍സസ് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്‍തു; പ്രവാസി വനിതയ്‍ക്ക് ശിക്ഷ

പിതാവിനെ മര്‍ദ്ദിച്ച മകന് ആറുമാസം തടവുശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തില്‍ പിതാവിനെ മര്‍ദ്ദിച്ച സ്വദേശി യുവാവിന് ആറുമാസം തടവുശിക്ഷ. പിതാവിന്റെ പരാതിയിലാണ് മിസ്‌ഡെമീനര്‍ കോടതി ശിക്ഷ വിധിച്ചത്.

മര്യാദയ്ക്ക് പെരുമാറണമെന്നും അയല്‍വാസികളെ ശല്യം ചെയ്യുന്നത് നിര്‍ത്തണമെന്നും പിതാവ് മകനോട് പറഞ്ഞതിനാണ് ഇയാള്‍ക്ക് മര്‍ദ്ദനമേറ്റത്. പിതാവിനെ മകന്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. മകന്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും ഹീനമായ പ്രവൃത്തിയാണെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ പ്രതിയുടെ പ്രായമോ എവിടെ വെച്ചാണ് പിതാവിനെ മര്‍ദ്ദിച്ചതെന്നോ വ്യക്തമല്ല.