വെള്ളിയാഴ്ച രാവിലെ മദീനയിൽ നിന്ന് 140 കിലോമീറ്റർ ദൂരെയാണ് തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടത്. ബസ് ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. 

റിയാദ്: മക്ക, മദീന എക്‌സ്പ്രസ് വേയിൽ മദീനക്കു സമീപം ബസ് അപകടത്തിൽ മരിച്ചത് ഈജിപ്ഷ്യൻ ഉംറ തീർഥാടകരാണെന്ന് സ്ഥിരീകരണം. അപകടത്തിൽ 43 പേർക്ക് പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച രാവിലെ മദീനയിൽ നിന്ന് 140 കിലോമീറ്റർ ദൂരെയാണ് തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടത്. 

ബസ് ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻവശം തകർന്നു. ഡസൻ കണക്കിന് ആംബുലൻസ് സംഘങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത് പരിക്കേറ്റവരെ മദീനയിലെ വിവിധ ആശുപത്രികളിലേക്ക് നീക്കി. പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. പത്തു പേര്‍ക്ക് ഗുരുതരമല്ലാത്ത പരിക്കുകളാണുള്ളത്.