ഓഗസ്റ്റ് 19 മുതല്‍ 25 വരെ ഏഴ് ദിവസമാണ് അബുദാബിയില്‍ ബലിപെരുന്നാള്‍ അവധി. നാല് ദിവസത്തെ അവധിയാണ് റാസല്‍ ഖൈമയില്‍ ലഭിക്കുക. ഓഗസ്റ്റ് 20 മുതല്‍ 23 വരെയായിരിക്കും ഇത്. 

ദുബായ്: യുഎഇയിലെ കൂടുതല്‍ എമിറേറ്റുകളില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ദുബായിക്ക് പിന്നാലെ അബുദാബിയും റാസല്‍ഖൈമയും ഷാര്‍ജയുമാണ് ഈദ് അവധി ദിനങ്ങള്‍ അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓഗസ്റ്റ് 19 മുതല്‍ 25 വരെ ഏഴ് ദിവസമാണ് അബുദാബിയില്‍ ബലിപെരുന്നാള്‍ അവധി. നാല് ദിവസത്തെ അവധിയാണ് റാസല്‍ ഖൈമയില്‍ ലഭിക്കുക. ഓഗസ്റ്റ് 20 മുതല്‍ 23 വരെയായിരിക്കും ഇത്. എന്നാല്‍ അവശ്യ സര്‍വ്വീസുകളും ചില സര്‍ക്കാര്‍ ഓഫീസുകളും അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് റാസല്‍ഖൈമ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഷാര്‍ജയിലും ഓഗസ്റ്റ് 19 മുതല്‍ 25 വരെ ഏഴ് ദിവസമാണ് അവധി. ദുബായില്‍ നേരത്തെ തന്നെ ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.