മസ്‍കത്ത്: ഒമാനില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ജൂലൈ 30 വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്ച വരെയായിരിക്കും അവധി. ഓഗസ്റ്റ് നാല് ചൊവ്വാഴ്ച മുതല്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. ജൂലൈ 31നാണ് ബലി പെരുന്നാള്‍.