Asianet News MalayalamAsianet News Malayalam

യുഎഇയിലെ വിവിധ പള്ളികളിലെയും ഈദ് ഗാഹുകളിലെയും ബലിപെരുന്നാള്‍ നമസ്‌കാര സമയം

പള്ളികളില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ പെരുന്നാള്‍ നമസ്‍കാരത്തിനെത്തുന്ന വിശ്വാസികളും പാലിക്കണം. പള്ളികളും ഈദ്‍ഗാഹുകളും നമസ്‍കാരം ആരംഭിക്കുന്നതിന് 15 മിനിറ്റ് മുമ്പ് മാത്രമേ തുറക്കുകയുള്ളൂ. നമസ്‍കാരശേഷം ഹസ്‍തദാനം ചെയ്‍തും പരസ്‍പരം ആലിംഗനം ചെയ്‍തും ആശംസകള്‍ പങ്കിടുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Eid Al Adha prayer timings in UAE
Author
abu dhabi, First Published Jul 19, 2021, 9:50 PM IST

അബുദാബി: കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ബലിപെരുന്നാളിനെ വരവേല്‍ക്കാന്‍ യുഎഇ ഒരുങ്ങി കഴിഞ്ഞു. ബലി പെരുന്നാള്‍ ദിവസം യുഎഇയിലെ പള്ളികളിലും ഈദ്‍ഗാഹുകളിലും പെരുന്നാള്‍ നമസ്‍കാരത്തിന് അനുമതി നല്‍കിയിട്ടുണ്ട്. നമസ്‍കരവും അതിന് ശേഷമുള്ള ഖുത്തുബയും (പ്രഭാഷണം) ഉള്‍പ്പെടെ പരമാവധി 15 മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്.

പള്ളികളില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ പെരുന്നാള്‍ നമസ്‍കാരത്തിനെത്തുന്ന വിശ്വാസികളും പാലിക്കണം. പള്ളികളും ഈദ്‍ഗാഹുകളും നമസ്‍കാരം ആരംഭിക്കുന്നതിന് 15 മിനിറ്റ് മുമ്പ് മാത്രമേ തുറക്കുകയുള്ളൂ. നമസ്‍കാരശേഷം ഹസ്‍തദാനം ചെയ്‍തും പരസ്‍പരം ആലിംഗനം ചെയ്‍തും ആശംസകള്‍ പങ്കിടുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നമസ്‍കാരത്തിന് മുമ്പോ ശേഷമോ കൂട്ടംകൂടാന്‍ വിശ്വാസികളെ അനുവദിക്കില്ല. 12 വയസിന് താഴെ പ്രായമുള്ള കുട്ടികളും 60ന് വയസിന് മുകളില്‍ പ്രായമുള്ളവരും വീടുകളില്‍ തന്നെ പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

പള്ളികളിലെയും ഈദ്ഗാഹുകളിലെയും നമസ്കാര സമയം

 അബുദാബി: 6.02 am
അൽ ഐൻ: 5.56am
മദീനത്ത് സായിദ്: 6.07 am
ദുബൈ: 5.57 am
ഹത്ത: 5.54 am
ഷാർജ: 5.54 am
അജ്‌മാൻ: 5.54 am
റാസൽഖൈമ: 5.53 am
ഫുജൈറ: 5.53 am
ഉമ്മുൽ ഖുവൈൻ: 5.56 am
 

 

Follow Us:
Download App:
  • android
  • ios