സൂര്യോദയത്തിന് 20 മിനിറ്റ് ശേഷമാണ് സാധാരണയായി ഈദ് പ്രാര്‍ത്ഥനകള്‍ നടത്തുന്നത്.  

അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാള്‍ നമസ്കാര സമയം പ്രഖ്യാപിച്ചു. ജൂൺ ആറിനാണ് ബലിപെരുന്നാള്‍. ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സെന്‍റര്‍ പുറത്തിറക്കിയ ഈ വര്‍ഷത്തെ ഹിജ്രി കലണ്ടര്‍ പ്രകാരം കണക്കുകൂട്ടിയ സമയമാണിത്. സൂര്യോദയത്തിന് 20 മിനിറ്റ് ശേഷമാണ് സാധാരണയായി ഈദ് പ്രാര്‍ത്ഥനകള്‍ നടത്തുന്നത്. 

പെരുന്നാള്‍ നമസ്കാര സമയം (രാവിലെ)

അബുദാബി - 5.50

ദുബൈ- 5.45

ഷാര്‍ജ- 5.44 

അജ്മാന്‍- 5.44

ഉമ്മുല്‍ഖുവൈൻ- 5.43

റാസൽഖൈമ- 5.41 

ഫുജൈറ- 5. 41

യുഎഇയിൽ പൊതു, സ്വകാര്യമേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിരുന്നു. നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിററ്റൈസേഷൻ മന്ത്രാലയമാണ് അവധി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുല്‍ഹജ്ജ് 9 മുതല്‍ 12 വരെയാണ് അവധി ലഭിക്കുക. ഇതനുസരിച്ച് ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ എട്ട് വരെയാണ് അവധി. മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6നാണ് ബലിപെരുന്നാൾ. സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം