"വിഷുക്കണിയൊരുക്കല്‍' മത്സരത്തില്‍ പങ്കെടുത്ത എട്ടോളം പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി. മാപ്പിളപ്പാട്ട് മത്സരത്തില്‍ പങ്കെടുക്കുകയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തവര്‍ക്കുള്ള ട്രോഫികളും വേദിയില്‍ വച്ച് നല്‍കുകയുണ്ടായി.

മസ്‌കത്ത്: 'മറുനാട്ടില്‍ മലയാളി അസ്സോസിയേഷന്‍' ചെറിയ പെരുന്നാള്‍ ആഘോഷവും അംഗങ്ങളുടെ സംഗമവും സംഘടിപ്പിച്ചു. ഖുറിയാത്ത് റോഡിലെ ഫാം ഹൗസില്‍ നടന്ന ചടങ്ങ് ഡോ. രാജശ്രീ നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. അര്‍ബുദത്തെ കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും ഇന്ന് അനിവാര്യമായി കൊണ്ടിരിക്കുന്ന രക്തദാനത്തെ കുറിച്ചും വീഡിയോ സ്ലൈഡ് സിന്റെ സഹായത്തോടെ ബോധവത്കരണം നടത്തി.

അസ്സോസിയേഷന്‍ പ്രസിഡന്റ് വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറം ഒമാന്‍ മലയാളം കൂട്ടായ്മ വൈസ് പ്രസിഡന്റ് ഷമീര്‍ പത്തനംതിട്ട പെരുന്നാള്‍ സന്ദേശവും ആശംസ പ്രസംഗവും നടത്തി. അസ്സോസിയേഷന്‍ രക്ഷാധികാരികളായ ഫവാസ് മുഹമ്മദും സദാനന്ദന്‍ ലാബ് മാര്‍ക്കറ്റും ജോയിന്റ് സെക്രട്ടറി നിഷാ പ്രഭാകരനും എക്‌സിക്യൂട്ടീവ് അംഗം അജിതകുമാരിയും ആശംസ പ്രസംഗങ്ങള്‍ നടത്തി.
"വിഷുക്കണിയൊരുക്കല്‍' മത്സരത്തില്‍ പങ്കെടുത്ത എട്ടോളം പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി.

മാപ്പിളപ്പാട്ട് മത്സരത്തില്‍ പങ്കെടുക്കുകയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തവര്‍ക്കുള്ള ട്രോഫികളും വേദിയില്‍ വച്ച് നല്‍കുകയുണ്ടായി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അസ്സോസിയേഷന്‍ സീനിയര്‍ അംഗം രാവുണ്ണി കുട്ടിക്കും കുടുംബത്തിനും യാത്രയയപ്പ് നല്‍കി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുന്ന ഫവാസ് മുഹമ്മദിനും ജയ്ശങ്കരനും ചടങ്ങില്‍വെച്ച് പൊന്നാട നല്‍കി ആദരിച്ചു. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പരിപാടിയില്‍ സന്തോഷത്തോടെ പങ്കുചേര്‍ന്നു. പങ്കെടുത്ത എല്ലാവര്‍ക്കും അസ്സോസിയേഷന്‍ സെക്രട്ടറി അജികുമാര്‍ ചെമ്പഴന്തി സ്വാഗതവും വൈസ് പ്രസിഡന്റ് അനില്‍ അല്‍ അന്‍സബ് മോഡേണ്‍ ബേക്കറി കൃതജ്ഞതയും രേഖപ്പെടുത്തി. ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ലക്ഷ്മി സന്ദീപ് അവതാരകയായി.