വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോള്‍ ചില പൊതുമേഖലാ ജീവനക്കാര്‍ക്ക് ആറ് ദിവസം നീണ്ട അവധി ലഭിച്ചേക്കാം. 

അബുദാബി: യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്സസ് അവധി സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. 

റമദാന് ശേഷമുള്ള അറബി മാസമായ ശവ്വാൽ ഒന്ന് മുതൽ മൂന്ന് വരെയാണ് സര്‍ക്കാര്‍ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശവ്വാൽ നാലിന് ഔദ്യോഗിക പ്രവൃത്തി ദിവസം പുനഃരാരംഭിക്കും. റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കുകയാണെങ്കില്‍, റമദാന്‍ 30 ആവുന്ന ഞായറാഴ്ച കൂടി അധികമായി അവധി നൽകും. റമദാൻ 29 ആയ മാര്‍ച്ച് 29നാണ് മാസപ്പിറവി കാണുന്നതെങ്കില്‍ മൂന്ന് ദിവസമായിരിക്കും അവധി ലഭിക്കുന്നത്. വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോള്‍ നാല് ദിവസമാകും ഈ സാഹചര്യത്തിൽ ആകെ അവധി ലഭിക്കുക.

Read Also -  2,800 മീറ്റർ നീളത്തിൽ ഇഫ്താർ വിരുന്ന്, സൗദിക്ക് വീണ്ടും ലോക റെക്കോർഡ്

എന്നാല്‍ മാര്‍ച്ച് 29ന് മാസപ്പിറവി കണ്ടില്ലെങ്കില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ശവ്വാാല്‍ ഒന്ന് മാര്‍ച്ച് 31 തിങ്കളാഴ്ച ആയിരിക്കും അവധി. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ രണ്ട് വരെ അവധി ലഭിക്കും. ഇതനുസരിച്ചാണെങ്കില്‍ അഞ്ച് ദിവസമാകും ആകെ അവധി. ഷാര്‍ജയില്‍ പൊതുമേഖലക്ക് വെള്ളിയാഴ്ച അവധി ദിവസമായതിനാല്‍ ചില സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാരാന്ത്യ അവധി കണക്കിലെടുത്ത് ആറ് ദിവസം വരെ ചെറിയ പെരുന്നാള്‍ അവധി ലഭിച്ചേക്കാം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം