ഏഴ് എമിറേറ്റുകളിലെയും ചെറിയ പെരുന്നാൾ നമസ്കാര സമയങ്ങൾ പ്രഖ്യാപിച്ച് യുഎഇ അധികൃതർ. ഇത്തവണ പൊതുവായ ഈദ്ഗാഹുകൾ ഉണ്ടായിരിക്കില്ലെന്ന് അറിയിപ്പ്. 

ദുബായ്: യുഎഇയിലെ ഏഴ് എമിറേറ്റുകളിലെയും ചെറിയ പെരുന്നാൾ നമസ്കാര സമയങ്ങൾ അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പെരുന്നാൾ ദിനത്തിൽ അതിരാവിലെയാണ് നമസ്കാരം നടക്കുക. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇത്തവണ പൊതുവായ ഈദ്ഗാഹുകൾ (തുറന്ന സ്ഥലങ്ങൾ) ഉണ്ടായിരിക്കില്ലെന്നും അംഗീകൃത പള്ളികളിൽ മാത്രമായിരിക്കും നിസ്‌കാരം നടക്കുകയെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

വിവിധ എമിറേറ്റുകളിലെ നമസ്‌കാര സമയം

അബുദാബി 6:20 AM

ദുബായ് 6:18 AM

ഷാർജ, അജ്മാൻ 6:16 AM

ഉമ്മുൽ ഖുവൈൻ, റാസൽഖൈമ 6:12 AM

ഫുജൈറ 6:10 AM

ജനങ്ങളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി നമസ്‌കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പരമ്പരാഗത രീതിയിലുള്ള തുറന്ന മൈതാനങ്ങളിലെ നമസ്‌കാരം ഇത്തവണ ഉണ്ടാകില്ലെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് (ഔഖാഫ്) വ്യക്തമാക്കി. ഇന്ന് മഗ്‌രിബ് നമസ്കാരത്തിന് ശേഷം മാസപ്പിറവി നിരീക്ഷണ സമിതി യോഗം ചേരും. ഇതിന്റെ അടിസ്ഥാനത്തിൽ പെരുന്നാൾ വ്യാഴാഴ്ചയാണോ അതോ വെള്ളിയാഴ്ചയാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കും.