മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഒരു ദിവസം വൈകി റമദാന്‍ വ്രതം ആരംഭിച്ച  ഒമാനില്‍ നാളെയാണ് മാസപ്പിറവി നിരീക്ഷണ സമിതി യോഗം ചെരുന്നത്.

ദുബൈ: മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ വ്യാഴാഴ്‍ചയായിരിക്കും. മാസപ്പിറവി കാണാത്തതിനാല്‍ റമദാനില്‍ 30 ദിവസം പൂര്‍ത്തിയാക്കി വ്യാഴാഴ്‍ച ചെറിയ പെരുന്നാളായിരിക്കുമെന്ന് യുഎഇയിലെയും സൗദി അറേബ്യയിലെയും ഖത്തറിലെയും കുവൈത്തിലെയും മാസപ്പിറവി നിരീക്ഷണ സമിതികള്‍ അറിയിച്ചു.

അതേസമയം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഒരു ദിവസം വൈകി റമദാന്‍ വ്രതം ആരംഭിച്ച ഒമാനില്‍ നാളെയാണ് മാസപ്പിറവി നിരീക്ഷണ സമിതി യോഗം ചെരുന്നത്. നാളെ മാസപ്പിറവി ദൃശ്യമായാല്‍ വ്യാഴാഴ്‍ചയും അല്ലെങ്കില്‍ റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കി വെള്ളിയാഴ്‍ചയും ആയിരിക്കും ഒമാനില്‍ ചെറിയ പെരുന്നാള്‍.