അവധിക്ക് ശേഷം മേയ് ഒന്‍പത് തിങ്കളാഴ്ച ആയിരിക്കും സ്‍കൂളുകളില്‍ ക്ലാസുകള്‍ പുനഃരാരംഭിക്കുക.

ദുബൈ: ദുബൈയിലെ സ്വകാര്യ സ്‍കൂളുകള്‍ക്ക് ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. മേയ് രണ്ട് തിങ്കളാഴ്‍ച മുതലായിരിക്കും സ്വകാര്യ സ്‍കൂളുകള്‍ക്ക് അവധി നല്‍കുകയെന്ന് ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോരിറ്റി ചൊവ്വാഴ്‍ച ട്വീറ്റ് ചെയ്‍തു. അവധിക്ക് ശേഷം മേയ് ഒന്‍പത് തിങ്കളാഴ്ച ആയിരിക്കും സ്‍കൂളുകളില്‍ ക്ലാസുകള്‍ പുനഃരാരംഭിക്കുക.

ഏഴ് ദിവസത്തെ അവധിയായിരിക്കും ദുബൈയിലെ സ്വകാര്യ സ്‍കുൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണത്തെ ചെറിയ പെരുന്നാളിന് ലഭിക്കുക. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ അവധി ദിവസങ്ങള്‍ പിന്നെയും വര്‍ദ്ധിക്കും. അവധി സംബന്ധിച്ച സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോരിറ്റിയുടെ അറിയിപ്പ്. 

Scroll to load tweet…