Asianet News MalayalamAsianet News Malayalam

ഒമാനിൽ ചെറിയ പെരുന്നാൾ നാളെ; മൂന്നു ദിവസം പൊതു ഒഴിവ്, 797 തടവുകാർക്ക് മോചനം

ചെറിയ പെരുന്നാള്‍ പ്രമാണിച്ചു രാജ്യത്ത് മൂന്നു ദിവസം പൊതു ഒഴിവും  301 വിദേശികൾക്കുൾപ്പെടെ 797  തടവുകാർക്ക് മോചനവും ഒമാന്‍ ഭരണാധികാരി പ്രഖ്യാപിച്ചു.

eid ul fitr in oman
Author
Oman - Dubai - United Arab Emirates, First Published May 23, 2020, 10:38 PM IST

മസ്കറ്റ്: ഒമാനില്‍ ചെറിയ പെരുന്നാള്‍ നാളെ.  അതേസമയം കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങൾക്കും ഒത്തുചേരലുകൾക്കും  ഒമാൻ സുപ്രീം കമ്മറ്റി കർശന  നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറിയ പെരുന്നാള്‍ പ്രമാണിച്ചു രാജ്യത്ത് മൂന്നു ദിവസം പൊതു അവധിയും  301 വിദേശികൾക്കുൾപ്പെടെ 797  തടവുകാർക്ക് മോചനവും ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് പ്രഖ്യാപിച്ചിട്ടുണ്ട്. 

സർക്കാർ, സ്വകാര്യാ   സ്ഥാപനങ്ങൾക്കാണ് മൂന്നു  ദിവസത്തെ പൊതു ഒഴിവാണ്  നൽകിയിരിക്കുന്നത്. അവധിക്കു   ശേഷം  ബുധനാഴ്ച മുതൽ  സർക്കാർ  സ്വകാര്യ  സ്ഥാപനങ്ങൾ  പ്രവർത്തിച്ചു തുടങ്ങും. പെരുനാൾ നമസ്കാരവും , ആഘോഷവും  ഒത്തുചേരലുകളുമില്ലാത്ത ചെറിയ പെരുനാളിനാണ്  ഒമാനിലെ  വിശ്വാസികൾ നാളെ സാക്ഷ്യം വഹിക്കുന്നത്. കൊവിഡ് 19  വൈറസ് ബാധ വ്യാപനം രാജ്യത്ത്  ഉയരുന്നതുമൂലം  പ്രതിരോധ നടപടികളുടെ ഭാഗമായിട്ടാണ്  ചെറിയ പെരുന്നാളിന്  കർശന നിയന്ത്രണം സുപ്രിം കമ്മറ്റി നിർദ്ദേശിച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios