റിയാദ്: മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ചയായിരിക്കും. വെള്ളിയാഴ്ച വൈകുന്നേരം രാജ്യത്തെവിടെയും മാസപ്പിറവി ദൃശ്യമായില്ലെന്ന് നിരീക്ഷണ സമിതികള്‍ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം സൗദി സുപ്രീം കോടതിയാണ് നടത്തേണ്ടത്. കേരളത്തിലും ശനിയാഴ്ച റമദാനിലെ അവസാന ദിവസം പൂര്‍ത്തിയാക്കി ഞായറാഴ്ചയാണ് ചെറിയ പെരുന്നാള്‍.