രണ്ട് എമിറാത്തികള്‍ക്ക് പുറമെ ലെബനോന്‍, സിറിയ, ഈജിപ്‍ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് 83-ാമത് നറുക്കെടുപ്പില്‍ വിജയികളായത്. അറബികള്‍ക്കിടയിലും മഹ്‍സൂസിന് വലിയ സ്വീകാര്യത ലഭിക്കുന്നുവെന്നതിന്റെ കൂടി തെളിവാണിത്.

ദുബൈ: മഹ്‍സൂസില്‍ 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് ഒരു അവകാശിയെക്കൂടി തെരഞ്ഞെടുത്ത നറുക്കെടുപ്പായിരുന്നു ജൂലൈ രണ്ടിന് നടന്നത്. യുഎഇയിലെ മുന്‍നിര പ്രതിവാര നറുക്കെടുപ്പായ മഹ്‍സൂസ് ഇതുവരെ 24 കോടീശ്വരന്മാരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച നടന്ന 83-ാമത് പ്രതിവാര നറുക്കെടുപ്പില്‍ രണ്ട് യുഎഇ പൗരന്മാര്‍ ഉള്‍പ്പെടെ എട്ട് അറബ് വംശജര്‍ രണ്ടാം സമ്മാനവും റാഫിള്‍ ഡ്രോയിലെ സമ്മാനവും നേടി.

രണ്ട് എമിറാത്തികള്‍ക്ക് പുറമെ ലെബനോന്‍, സിറിയ, ഈജിപ്‍ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് 83-ാമത് നറുക്കെടുപ്പില്‍ വിജയികളായത്. അറബികള്‍ക്കിടയിലും മഹ്‍സൂസിന് വലിയ സ്വീകാര്യത ലഭിക്കുന്നുവെന്നതിന്റെ കൂടി തെളിവാണിത്.

ഈയാഴ്ചയിലെ എട്ട് വിജയികള്‍ അറബികളായിരുന്നപ്പോള്‍ തന്നെ ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നും അലാന്ദ് ദ്വീപുകള്‍ പോലുള്ള വിദൂര രാജ്യങ്ങളില്‍ നിന്നുപോലും മഹ്‍സൂസില്‍ ആളുകള്‍ പങ്കെടുക്കുകയാണ്.

"അറബികളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം സന്തോഷകരമാണ്. ആത്യന്തികമായി മഹ്‍സൂസ്, യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു നറുക്കെടുപ്പാണ്. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം, തങ്ങളുടെ സ്വപ്‍നങ്ങള്‍ മഹ്‍സൂസിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്ന കൂടുതല്‍ അറബികള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് കാണാന്‍ കഴിയുന്നു" - മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് എല്‍.എല്‍.സി സിഇഒ ഫരീദ് സാംജി പറഞ്ഞു.

അടുത്ത മില്യനയറാവുമെന്ന പ്രതീക്ഷയോടെ 190 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സജീവമായി പങ്കെടുക്കുന്ന മഹ്‍സൂസ്, മേഖലയിലെ ഏറ്റവും ജനപ്രിയമായ പ്രതിവാര നറുക്കെടുപ്പാണ്. ഇതുവരെ 172,000ല്‍ അധികം വിജയികള്‍ക്ക് 230,000,000 ദിര്‍ഹത്തിലധികം തുകയുടെ സമ്മാനങ്ങളാണ് മഹ്‍സൂസ് നല്‍കിക്കഴിഞ്ഞത്. ഒപ്പം അതിന്റെ സന്നദ്ധ സംഘടനാ പങ്കാളികളുടെ ശൃംഖലയിലൂടെ സമൂഹത്തിന് സേവനമെത്തിക്കുകയും ജനങ്ങളുടെ ജീവിതം മാറ്റിമറിക്കുകയും ചെയ്യുന്നു.