രണ്ട് വ്യത്യസ്ഥ സംഭവങ്ങളിലായാണ് എട്ട് പേര്‍ പിടിയിലായത്. അറസ്റ്റിലായ എല്ലാവരും അനധികൃതമായി രാജ്യത്ത് പ്രവേശിക്കുകയായിരുന്നു. 

മസ്‍കത്ത്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച എട്ട് പേരെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നര്‍ക്കോട്ടിക്സ് ആന്റ് സൈക്കോട്രോപിക് സബ്‍സ്റ്റന്‍സ് കണ്‍ട്രോള്‍ വിഭാഗവും കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്‍ഡും ചേര്‍ന്നാണ് നടപടിയെടുത്തത്.

Add Asianetnews as a Preferred SourcegooglePreferred

രണ്ട് വ്യത്യസ്ഥ സംഭവങ്ങളിലായാണ് എട്ട് പേര്‍ പിടിയിലായത്. അറസ്റ്റിലായ എല്ലാവരും അനധികൃതമായി രാജ്യത്ത് പ്രവേശിക്കുകയായിരുന്നു. രണ്ട് മത്സ്യബന്ധന ബോട്ടുകളില്‍ ലഹരി മരുന്നുകളുടെ വന്‍ശേഖരമാണ് ഇവര്‍ ഒമാനിലെത്തിച്ചത്. എണ്‍പത് കിലോഗ്രാമിലധികം ക്രിസ്റ്റലും 68 കിലോഗ്രാം ഹാഷിഷും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിലായവര്‍ക്കെതിരായ നിയമ നടപടികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചതായും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.