റിയാദ്: സൗദി അറേബ്യയിലെ ഷോപ്പിങ് മാളില്‍ യുവാക്കളുടെ പൊരിഞ്ഞ തല്ല്. കൂട്ടത്തിലൊരാളെ അടിച്ച് നിലത്തിടുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വൈറലായതോടെ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ എട്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

ജിദ്ദയിലെ അല്‍ സലാം മാളിലായിരുന്നു തിരക്കേറിയ സമയത്ത് യുവാക്കള്‍ ഏറ്റുമുട്ടിയത്. മാളിലുള്ള ആരോ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മാളിലെ സന്ദര്‍ശകര്‍ പരിഭ്രാന്തരായി ബഹളം വെയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാക്കള്‍ക്കിടയിലെ വാക്കുതര്‍ക്കം കൈയാങ്കളിയിലെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പിടിയിലായവരെല്ലാം സൗദി പൗരന്മാരാണ്.

വീഡിയോ കാണാം...