കുവൈത്ത് സിറ്റി: സബാഹ് അല്‍ അഹ്‍മദ് റസിഡന്‍ഷ്യല്‍ ഏരിയയിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തില്‍ എട്ട് കുട്ടികള്‍ മരിച്ചു. കഴിഞ്ഞ‌ ദിവസം വൈകുന്നേരം പ്രാദേശിക സമയം 5.50ഓടെയാണ് തീപിടുത്തം സംബന്ധിച്ച വിവരം തങ്ങള്‍ക്ക് ലഭിച്ചതെന്ന് കുവൈത്ത് ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റ് അറിയിച്ചു.

അല്‍ ഖൂത്, അല്‍ വഫ്റ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാ സംഘങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. കുവൈത്തി കുടുംബങ്ങളിലെ കുട്ടികളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയവരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമായിരുന്നു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.