പലരുടെയും പരിക്ക് ഗുരുതരമാണെന്ന് റോഡ് സുരക്ഷാ വിഭാഗം അറിയിച്ചു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

റിയാദ്: സൗദിയിൽ ബസ് മറിഞ്ഞ് എട്ടു പേർ മരിച്ചു. ജിദ്ദ-മദീന റോഡിൽ മദീനക്കെത്തുന്നതിന് 100 കിലോമീറ്റർ മുമ്പ് ഹിജർ എന്ന സ്ഥലത്താണ് ബസ് അപകടത്തിൽപ്പെട്ടത്. എട്ട് പേർ മരിച്ചതിന് പുറമെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പലരുടെയും പരിക്ക് ഗുരുതരമാണെന്ന് റോഡ് സുരക്ഷാ വിഭാഗം അറിയിച്ചു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ബസിൽ ഉണ്ടായിരുന്നവർ ഏതു രാജ്യക്കാരാണെന്നോ മറ്റോ ഉള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.