കൊവിഡ് പ്രതിരോധം ലക്ഷ്യമിട്ട് ഒമാൻ സുപ്രിം കമ്മറ്റി പ്രഖ്യാപിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്‍തത്. 

മസ്‍കത്ത്: കൊവിഡ് മാർഗ നിർദ്ദേശം പാലിക്കാത്തതിന് ഒമാനിലെ തെക്കൻ ശർഖിയ ഗവര്‍ണറേറ്റിൽ എട്ട് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു. കൊവിഡ് പ്രതിരോധം ലക്ഷ്യമിട്ട് ഒമാൻ സുപ്രിം കമ്മറ്റി പ്രഖ്യാപിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്‍തത്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായും പോലീസിന്റെ അറിയിപ്പിൽ പറയുന്നു.