മസ്‌കറ്റ്: കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച എട്ട് പ്രവാസികള്‍ക്ക് ഒമാനില്‍ പിഴ ചുമത്തി. 1000 റിയാല്‍ വീതമാണ് ഇവര്‍ക്ക് പിഴ ചുമത്തിയത്.

വിദേശികളുടെ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച രണ്ടുപേരെ ഒമാനില്‍ നിന്ന് നാടുകടത്തിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സുപ്രീം കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച എട്ട് പ്രവാസികള്‍ക്ക് സുര്‍ പ്രാഥമിക കോടതി 1,000 റിയാല്‍ വീതം പിഴ ചുമത്തിയെന്നും രണ്ടുപേരെ നാടുകടത്തിയെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വിശദമാക്കി. സഞ്ചാര നിയന്ത്രണം ലംഘിച്ച് ഇറങ്ങി നടന്നതിനാണ് ഇവര്‍ പിടിയിലായത്.