ഇവര്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്‍തത്. 

റിയാദ്: മക്ക നഗരത്തില്‍ പൊതുസ്ഥലത്തു വെച്ച് സംഘര്‍ഷമുണ്ടാക്കിയ എട്ട് വിദേശികള്‍ അറസ്റ്റിലായി. ഏഴ് പ്രവാസികളും സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയിലെത്തിയ ഒരു യുവാവുമാണ് മക്ക പൊലീസിന്റെ പിടിയിലായത്. ഇവര്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്‍തത്. മുന്‍വൈരാഗ്യമാണ് തെരുവിലെ സംഘട്ടനത്തില്‍ കലാശിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച ശേഷം എല്ലാവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. 

Read also: താമസിച്ചിരുന്ന വീട്ടില്‍ മദ്യ നിര്‍മാണം; രണ്ട് സ്‍ത്രീകള്‍ ഉള്‍പ്പെടെ നാല് പ്രവാസികള്‍ അറസ്റ്റില്‍

വ്യാജ ഹജ്ജ് ഗ്രൂപ്പിന്റെ പേരില്‍ കബളിപ്പിക്കല്‍ ശ്രമം; മൂന്ന് പേർ പിടിയിൽ
റിയാദ്: വ്യാജ ഹജ് ഗ്രൂപ്പുകളുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകളെ കബളിപ്പിക്കാന്‍ ശ്രമിച്ച മൂന്നു പേര്‍ സൗദി അറേബ്യയില്‍ അറസ്റ്റിലായി. ഈജിപ്ഷ്യന്‍ പൗരന്മാരെയാണ് മക്ക പോലീസ് അറസ്റ്റ് ചെയ്‍തത്. ചോദ്യം ചെയ്യല്‍ അടക്കമുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി നിയമ ലംഘകരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player