ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ ലംഘിച്ചതിനും നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒത്തുചേര്‍ന്നതിനും വടക്കന്‍ ബാത്തിനായിലെയും   ബുറേമിയിലെയും പ്രാഥമിക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 

മസ്‌കറ്റ്: ഒമാന്‍ സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ലംഘിച്ചതിന് എട്ട് ഒമാന്‍ സ്വദേശികള്‍ക്ക് ആറുമാസം തടവും 500 ഒമാനി റിയാല്‍ പിഴയും വിധിച്ചു. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ ലംഘിച്ചതിനും നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒത്തുചേര്‍ന്നതിനും വടക്കന്‍ ബാത്തിനായിലെയും ബുറേമിയിലെയും പ്രാഥമിക കോടതിയാണ് വിധി പ്രഖ്യാപിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.