ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് റോയൽ വിക്ടോറിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
ബെൽഫാസ്റ്റ്: യുകെയില്‍ മലയാളി ദമ്പതികളുടെ 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തിരുവനന്തപുരം വടുവൂർകോണം ബിസ് വില്ലയിൽ ബെർലിൻ രാജിന്‍റെയും സഫി ഫ്ലോറൻസിന്‍റെയും ഇളയ മകൻ ഐസക് ബെർലിൻ (8 മാസം) ബെൽഫാസ്റ്റിലാണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് റോയൽ വിക്ടോറിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
സെന്‍റ് അലോഷ്യസ് പ്രൈമറി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഇവാന ബെർലിനാണ് ഏക സഹോദരി. സംസ്കാര ശുശ്രൂഷ, യു ടി ബെൽഫാസ്റ്റ് ഇന്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 18ന് രാവിലെ 11 മണിക്ക് ലിസ്ബേൺ റോണി തോംപ്സൺ ഫ്യൂണറൽ ഡയറക്ടറേറ്റിന്റെ (20 Ballinderry Rd, Lisburn BT28 1UF) ചാപ്പലിൽ. സംസ്കാരം ഉച്ചക്ക് 1:30ന് ലിസ്ബേൺ ന്യൂ സെമിത്തേരിയിൽ (29 Blaris Rd, Lisburn BT27 5UG).
