കുവൈത്ത് സിറ്റി:  കുവൈത്തില്‍ കൊവിഡ് ബാധിച്ച് എട്ട് പേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 96 ആയി. അതിനിടെ 885 പേർക്കാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ കുവൈത്തിലെ കോവിഡ് കേസുകളുടെ ആകെ എണ്ണം 12,860 ആയി.  

പുതിയ രോഗികളിൽ 184 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തിൽ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4310 ആയി ഉയർന്നു. ഇന്ന് 8 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 96 ആയി.  പുതുതായി 189 പേർ കൂടി രോഗമുക്തി നേടി. നിലവിൽ 9124 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 175 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 90 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.