മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് എട്ട് പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 685 ആയി. 178 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് വൈറസ് ബാധ  സ്ഥിരീകരിച്ചു.

അതേസമയം 351  പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഒമാനില്‍ ഇതുവരെ 85722 പേര്‍ക്കാണ് കൊവിഡ്  വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 80810 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്.