റെസ്റ്റോറന്റുകളും കഫേകളും പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും.

മനാമ: ബഹ്‌റൈനില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച എട്ടു റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു. റെസ്റ്റോറന്റുകളിലും കഫേകളും ഉള്‍പ്പെടെ 88 സ്ഥാപനങ്ങളില്‍ അധികൃതര്‍ ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

റെസ്റ്റോറന്റുകളും കഫേകളും പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona