പിടിയിലായവരെക്കുറിച്ച് നടത്തിയ വിശദമായ അന്വേഷണത്തില്‍, ഇവര്‍ മറ്റ് കേസുകളിലും പ്രതികളാണെന്ന് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

മനാമ: ബഹ്റൈനില്‍ മദ്യവില്‍പന നടത്തിയ എട്ട് പേരെ പൊലീസ് കൈയോടെ പിടികൂടി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റാണ് നടപടിയെടുത്തത്. പിടിയിലായവരെക്കുറിച്ച് നടത്തിയ വിശദമായ അന്വേഷണത്തില്‍, ഇവര്‍ മറ്റ് കേസുകളിലും പ്രതികളാണെന്ന് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരുടെ കൈവശമുണ്ടായിരുന്ന മദ്യവും മറ്റ് സാധനങ്ങളും പൊലീസ് പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് ഇവരെ പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു.