ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നു കുട്ടിയെന്ന് കുടുംബം വെളിപ്പെടുത്തി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ എട്ടുവയസ്സുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സാദ് അല്‍ അബ്ദുല്ല ഏരിയയിലെ വീട്ടിലാണ് സംഭവം ഉണ്ടായത്. സ്വദേശി ആണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചു. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

തുണികൊണ്ട് കഴുത്തില്‍ കുരുക്കിട്ട് ഇതിന്റെ ഒരറ്റം ജനല്‍ക്കമ്പിയില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നു കുട്ടിയെന്ന് കുടുംബം വെളിപ്പെടുത്തി. വിശദമായ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അന്വേഷണം ആരംഭിച്ചു.