മഹൂത് വിലായത്തിലെ സരബ് ഗ്രാമത്തിലെ പുറംകടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന പ്രവാസി തൊഴിലാളികളാണ് പോലീസിന്റെ പിടിയില്‍ അകപ്പെട്ടതെന്ന് അല്‍ വുസ്ത ഗവര്‍ണറേറ്റിലെ കാര്‍ഷിക - മത്സ്യ - ജല വിഭവ സംരംഭ ഡയറക്ടറേറ്റ് ജനറല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മസ്‌കറ്റ്: ഒമാനില്‍ (Oman) അനധികൃതമായി മത്സ്യബന്ധനം (Illegal fishing) നടത്തിയ 18 പ്രവാസികള്‍ പിടിയിലായി. അല്‍-വുസ്ത ഗവര്‍ണറേറ്റില്‍ ദുഃഖമിലെ മഹൂത് വിലായത്തില്‍ നിന്നുമാണ് പ്രവാസികള്‍ അറെസ്റ്റിലായത്.
മത്സ്യ സംരക്ഷണ നിയന്ത്രണ സമിതി റോയല്‍ ഒമാന്‍ പോലീസിന്റെ സഹകരത്തോടു കൂടിയായിരുന്നു പരിശോധന നടത്തിയത്. മഹൂത് വിലായത്തിലെ സരബ് ഗ്രാമത്തിലെ പുറംകടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന പ്രവാസി തൊഴിലാളികളാണ് പോലീസിന്റെ പിടിയില്‍ അകപ്പെട്ടതെന്ന് അല്‍ വുസ്ത ഗവര്‍ണറേറ്റിലെ കാര്‍ഷിക - മത്സ്യ - ജല വിഭവ സംരംഭ ഡയറക്ടറേറ്റ് ജനറല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഒമാനില്‍ കര്‍ശന പരിശോധന; 23,000 വ്യാജ സിഗരറ്റുകള്‍ പിടിച്ചെടുത്തു
മസ്‌കറ്റ്: ഒമാനിലെ(Oman) വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 23,000ത്തിലധികം വ്യാജ സിഗരറ്റുകള്‍(fake cigarettes) പിടിച്ചെടുത്തു. മസ്‌കറ്റിലും വടക്കന്‍ അല്‍ ബത്തിനയിലുമുള്ള വിവിധ സ്ഥലങ്ങളില്‍ റോയല്‍ ഒമാന്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസ്‌ക് അസസ്‌മെന്റ് വിഭാഗമാണ് പരിശോധനകള്‍ നടത്തിയത്. വിദേശ തൊഴിലാളികളുടെ സംഘമാണ് ഈ സ്ഥലങ്ങളില്‍ വ്യാജ സിഗരറ്റുകളുടെ വില്‍പ്പനയും മറ്റും നടത്തിയിരുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
