Asianet News MalayalamAsianet News Malayalam

ജിദ്ദ-മക്ക എക്‌സ്പ്രസ് വേയില്‍ അപകടം; 11 പേര്‍ക്ക് പരിക്ക്

അപകട വിവരം അറിഞ്ഞ ഉടനെ ആറ് ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. 11 പേര്‍ക്കാണ് പരിക്കേറ്റത്.

eleven people injured in Makkah road collision
Author
First Published Nov 4, 2023, 1:28 PM IST

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ-മക്ക എക്‌സ്പ്രസ് വേയിലുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് പരിക്ക്. ജിദ്ദ, മക്ക എക്‌സ്പ്രസ് വേയിൽ ജിദ്ദ ദിശയിലുള്ള റോഡിൽ മുസ്ഹഫ് ശിൽപത്തിനു സമീപമാണ് വ്യാഴാഴ്ച വാഹനാപകടം ഉണ്ടായത്.

അപകട വിവരം അറിഞ്ഞ ഉടനെ ആറ് ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. 11 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഗുരുതര പരിക്കേറ്റയാളെ എയര്‍ ആംബുലന്‍സില്‍ ജിദ്ദ കിങ് ഫഹദ് ഹോസ്പിറ്റലില്‍ എത്തിച്ചു. മറ്റ് 10 പേരെ മക്കയിലെ വിവിധ ഹോസ്പിറ്റലുകളില്‍ പ്രവേശിപ്പിച്ചതായി റെഡ് ക്രസന്റ് അറിയിച്ചു. അപകടത്തിന്റെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.

Read Also -  സംഭാവനകൾ ഒഴുകുന്നു, രണ്ടുദിവസം കൊണ്ട് 27 കോടി റിയാൽ; പലസ്തീനെ സഹായിക്കാൻ ക്രൗഡ് ഫണ്ടിങ്ങുമായി സൗദി അറേബ്യ

ഗാസ ആക്രമണത്തിനെതിരെ അറബ് രാജ്യങ്ങളുടെ കൂട്ടായ്മ; അടിയന്തര ഉച്ചകോടി ചേരും

റിയാദ്: പലസ്തീനിലെ ഇസ്രായേൽ ആക്രമണം ചർച്ച ചെയ്യുന്നതിന് നവംബർ 11 ന് റിയാദിൽ അറബ് രാജ്യങ്ങളുടെ കൂട്ടായ്മ അടിയന്തര ഉച്ചകോടി ചേരുന്നു. അറബ് ലീഗ് ജനറൽ സെക്രട്ടേറിയേറ്റാണ് ഇക്കാര്യം അറിയിച്ചത്. പലസ്തീന്‍റെയും സൗദി അറേബ്യയുടെയും അഭ്യർഥന മാനിച്ചാണ് അടിയന്തിര ഉച്ചകോടി വിളിച്ചുക്കൂട്ടുന്നത്. 

അറബ് ലീഗ് ഉച്ചകോടിയായി തന്നെ അസാധാരണമായ സമ്മേളനം നടത്തണമെന്ന പലസ്തീനിൽ നിന്നും സൗദി അറേബ്യയിൽ നിന്നും ഔദ്യോഗികമായി ആവശ്യമുണ്ടായതായി അറബ് ലീഗ് സെക്രേട്ടറിയേറ്റ് പറഞ്ഞു. ലീഗിന്‍റെ 32-ാം സെഷൻറെ അധ്യക്ഷ ചുമതലയുള്ള സൗദി അറേബ്യയുടെ അധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുക.

ഒക്‌ടോബർ ഏഴ് മുതൽ ഗാസയിൽ പലസ്‌തീനിയൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് തിങ്കളാഴ്‌ച ജനറൽ സെക്രട്ടേറിയറ്റിന് പലസ്‌തീനിൽ നിന്നും സൗദി അറേബ്യയിൽ നിന്നും ഔദ്യോഗിക അഭ്യർഥന ലഭിച്ചിട്ടുണ്ടെന്ന് അറബ് ലീഗ് അസിസ്റ്റൻറ് സെക്രട്ടറി ജനറൽ അംബാസഡർ ഹുസാം സക്കി പറഞ്ഞു. പലസ്തീൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ അഭ്യർഥന അറബ് ലീഗ് അംഗരാജ്യങ്ങൾക്ക് നൽകിയതായും വിതരണം ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios