Asianet News MalayalamAsianet News Malayalam

വിമാനത്തില്‍ വെച്ച് ഇന്ത്യക്കാരന്‍ മരിച്ചു; യുഎഇയില്‍ എമര്‍ജന്‍സി ലാന്റിങ്

ദില്ലി-മിലാന്‍ യാത്രയ്ക്കിടെ യാത്രക്കാരന്‍ മരിച്ചതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച വിമാനം തൊട്ടടുത്തുള്ള അബുദാബി എയര്‍പോര്‍ട്ടില്‍ എമര്‍ജന്‍സി ലാന്റിങിന് അനുമതി തേടിയത്. തുടര്‍ന്ന് മൃതദേഹം മഫ്റഖ് ആശുപത്രിയിലേക്ക് മാറ്റി. 

emergency landing after indian passenger died in flight
Author
Abu Dhabi - United Arab Emirates, First Published May 15, 2019, 11:59 AM IST

അബുദാബി: യാത്രയ്ക്കിടെ ഇന്ത്യക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് അലിറ്റാലിയ എയര്‍ലൈന്‍സ് വിമാനം അബുദാബിയില്‍ അടിയന്തരമായി നിലത്തിറക്കി. ദില്ലിയില്‍ നിന്ന് ഇറ്റലിയിലെ മിലാനിലേക്ക് യാത്ര ചെയ്യുകയായിരുന്ന രാജസ്ഥാന്‍ സ്വദേശി കൈലേശ് ചന്ദ്ര സൈനിയാണ് മരിച്ചതെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇദ്ദേഹത്തിന്റെ മകന്‍ ഹീര ലാലും വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നു.

ദില്ലി-മിലാന്‍ യാത്രയ്ക്കിടെ യാത്രക്കാരന്‍ മരിച്ചതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച വിമാനം തൊട്ടടുത്തുള്ള അബുദാബി എയര്‍പോര്‍ട്ടില്‍ എമര്‍ജന്‍സി ലാന്റിങിന് അനുമതി തേടിയത്. തുടര്‍ന്ന് മൃതദേഹം മഫ്റഖ് ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച മരണ സര്‍ട്ടിഫിക്കറ്റ് നല്‍കി. മകന്‍ ഹീര ലാല്‍ അബുദാബി വിമാനത്താവളത്തിലെ ടെര്‍മിനലില്‍ തന്നെ തുടരുകയാണ്. ബുധനാഴ്ച ഇത്തിഹാദ് വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ എം രാജമുരുകന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios