ഈ ടിക്കറ്റ് ഉപയോഗിച്ച് മാര്‍ച്ച് 31 വരെ യാത്ര ചെയ്യാം. എന്നാല്‍ വണ്‍-വേ ഫ്ലൈറ്റ് ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭിക്കില്ല.

ദുബൈ: വിമാന ടിക്കറ്റെടുത്താല്‍ രണ്ടുണ്ട് കാര്യം, യാത്രയും ചെയ്യാം പ്രധാന വിനോദ കേന്ദ്രങ്ങളിലേക്കുള്ള സൗജന്യ പാസും ലഭിക്കും. ദുബൈയുടെ എമിറേറ്റ്സ് എയര്‍ലൈന്‍സാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചത്. യാത്രക്കാര്‍ക്ക് എമിറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പാസുകളാണ് സൗജന്യമായി ലഭിക്കുന്നത്.

എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ മാര്‍ച്ച് 31 ന് മുമ്പ് യാത്ര ചെയ്യാന്‍ ടിക്കറ്റെടുക്കുന്നവര്‍ക്കാണ് മ്യൂസിയം ഓഫ് ഫ്യൂച്ചര്‍, അറ്റ്ലാന്‍റിസ് അക്വാവെഞ്ച്വര്‍ എന്നിവ സന്ദര്‍ശിക്കാനുള്ള സൗജന്യ പാസ് നല്‍കുന്നത്. എട്ടു മണിക്കൂറില്‍ കൂടുതല്‍ ദുബൈയില്‍ സ്റ്റോപ്പ് ഓവറുള്ള യാത്രക്കാര്‍ക്കും ഈ സൗജന്യം ഉപയോഗിക്കാം. ഫെബ്രുവരി ഒന്ന് വരെ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഈ ഓഫര്‍. ഈ ടിക്കറ്റ് ഉപയോഗിച്ച് മാര്‍ച്ച് 31 വരെ യാത്ര ചെയ്യാം. 

എന്നാല്‍ വണ്‍-വേ ഫ്ലൈറ്റ് ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭിക്കില്ല. എമിറേറ്റ്സിന്‍റെ emirates.com എന്ന വെബ്സൈറ്റില്‍ ബുക്ക് ചെയ്യുന്നവര്‍ EKDXB24 എന്ന കോഡ് ഉപയോഗിക്കണം. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് ഒരു കോഡും അറ്റ്ലാന്‍റിസ് അക്വാവെഞ്ച്വറിനായി മറ്റൊരു കോഡുമാണ് കമ്പനി നല്‍കുന്നത്.

Read Also - ഡോളര്‍ 'അടുത്തെങ്ങുമില്ല', മുന്നേറി ഗൾഫ് കറൻസി; പത്താമത് ഡോളര്‍, ശക്തമായ കറന്‍സികളുടെ ഫോബ്സ് പട്ടിക പുറത്ത്

നേരിട്ടുള്ള പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്, മൂന്ന് സര്‍വീസുകൾ

പൂനെ: പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഹൈദരാബാദില്‍ നിന്ന് സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിലേക്കാണ് പുതിയ നേരിട്ടുള്ള സര്‍വീസ്. 

ഈ റൂട്ടില്‍ ആഴ്ചയില്‍ നേരിട്ടുള്ള മൂന്ന് സര്‍വീസുകളാകും ഉണ്ടാകുക. അടുത്തിടെ ഹൈദരാബാദിനെയും ദമ്മാമിനെയും ബന്ധിപ്പിക്കുന്ന വിമാന സര്‍വീസിനും എയര്‍ ഇന്ത്യ എക്സ്പ്രസ് തുടക്കമിട്ടിരുന്നു. ഇതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഹൈദരാബാദില്‍ നിന്ന് സൗദി അറേബ്യയിലെ മൂന്ന് പ്രധാന നഗരങ്ങളിലേക്കും സര്‍വീസായി. ജിദ്ദയിലേക്കും ദമ്മാമിലേക്കും നേരിട്ടുള്ള സര്‍വീസുകള്‍ നേരത്തേയുണ്ട്. ഹൈദരാബാദ്-റിയാദ് റൂട്ടില്‍ സര്‍വീസുകള്‍ ഫെബ്രുവരി രണ്ടിന് ആരംഭിക്കും. 

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളാണ് സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഹൈദരാബാദില്‍ നിന്ന് ഉച്ചയ്ക്ക് 12:05ന് പുറപ്പെടുന്ന വിമാനം സൗദി സമയം വൈകുന്നേരം മൂന്നു മണിക്ക് റിയാദിലെത്തും. വൈകുന്നേരം നാലു മണിക്ക് സൗദിയില്‍ നിന്ന് തിരിച്ചുപറക്കുന്ന വിമാനം രാത്രി 11ന് ഹൈദരാബാദില്‍ ഇറങ്ങും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയും മറ്റ് പ്രധാന ബുക്കിങ് പ്ലാറ്റ്ഫോമുകളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...