ഇക്കണോമി ക്ലാസിലും പ്രീമിയം ഇക്കണോമി ക്ലാസിലും ബിസിനസ് ക്ലാസിലും ഫസ്റ്റ് ക്ലാസിലുമൊക്കെ സഞ്ചരിക്കുന്നവര്‍ക്ക് ഈ സൗജന്യ ഹോട്ടല്‍ താമസം ലഭ്യമാണ്.
ദുബൈ: ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ദുബൈയില്‍ ഇറങ്ങിയ ശേഷം അവിടെ നിന്ന് മറ്റിടങ്ങളിലേക്ക് പോകുന്നവര്‍ക്കും സൗജന്യ ഹോട്ടല്‍ താമസം വാഗ്ദാനം ചെയ്‍തിരിക്കുകയാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ്. നിശ്ചിത സമയം ദുബൈയില്‍ തങ്ങുന്നവര്‍ക്ക് ആയിരിക്കും ഓഫര്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുക. മേയ് 22 മുതല്‍ ജൂണ്‍ 11 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ഓഫറും പ്രയോജനപ്പെടുത്താം. ഇക്കണോമി ക്ലാസിലും പ്രീമിയം ഇക്കണോമി ക്ലാസിലും ബിസിനസ് ക്ലാസിലും ഫസ്റ്റ് ക്ലാസിലുമൊക്കെ സഞ്ചരിക്കുന്നവര്‍ക്ക് ഈ സൗജന്യ ഹോട്ടല്‍ താമസം ലഭ്യമാണ്.
എമിറേറ്റ്സിന്റെ ഫസ്റ്റ് ക്ലാസിലോ ബിസിനസ് ക്ലാസിലോ റിട്ടേണ്‍ ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് 25 Hours Hotel Dubai One Centralലില്‍ രണ്ട് രാത്രി സൗജന്യമായി തങ്ങാനുള്ള ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈയിലെ പ്രശസ്‍തമായ മ്യൂസിയം ഓഫ് ഫ്യൂച്ചറിനും മറ്റ് നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും അടുത്തുള്ള ഹോട്ടലാണിത്. വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കും തിരിച്ചും വാഹന സൗകര്യവും ലഭ്യമാക്കും. പ്രീമിയം ഇക്കണോമി ക്ലാസിലും ഇക്കണോമി ക്ലാസിലും യാത്ര ചെയ്യുന്നവര്‍ക്ക് Novotel World Trade Centreല്‍ ഒരു രാത്രി തങ്ങാനുള്ള ഓഫറാണ് ലഭ്യമാക്കിയിട്ടുള്ളത്.
ദുബൈയിലേക്കോ അവിടെ നിന്ന് മറ്റിടങ്ങളിലേക്കുള്ള കണക്ഷന്‍ ഫ്ലൈറ്റുകളിലോ ഈ വര്‍ഷം മേയ് 26 മുതല്‍ ഓഗസ്റ്റ് 31 വരെ യാത്ര ചെയ്യുന്നവര്‍ക്ക് ഈ ഓഫര്‍ ഉപയോഗപ്പെടുത്താം. ചുരുങ്ങിയത് 24 മണിക്കൂറിലധികം ദുബൈയില്‍ ചെലവഴിക്കുന്ന റിട്ടേണ്‍ ടിക്കറ്റുള്ള യാത്രക്കാര്‍ക്കാണ് ഇത് ലഭ്യമാവുന്നത്. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്‍തിരിക്കണം. എമിറ്റേസ് വെബ്‍സൈറ്റ്, എമിറേറ്റ്സ് കോള്‍ സെന്റര്‍, ടിക്കറ്റ് ഓഫീസുകള്‍, ട്രാവല്‍ ഏജന്റുമാര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം എടുക്കുന്ന ടിക്കറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും.
Read also: കുടുംബ വിസയ്ക്ക് കര്‍ശന നിയന്ത്രണം; യു.കെ സ്വപ്‍നങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

