Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിസന്ധി; കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി എമിറേറ്റ്സ്

കൊവിഡ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ രണ്ട് മാസം മുമ്പ് തന്നെ എമിറേറ്റ്സ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന് പുറമെ കമ്പനിയുടെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് കൂടുതല്‍ പേരെ ഒഴിവാക്കേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍.

Emirates cuts more jobs in fresh round amid coronavirus pandemic
Author
Dubai - United Arab Emirates, First Published Jul 9, 2020, 5:05 PM IST

ദുബായ്: വ്യോമഗതാഗത മേഖലയില്‍ കൊവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി കാരണം കൂടുതല്‍ കടുത്ത നടപടികള്‍ക്കൊരുങ്ങി എമിറേറ്റ്സ്. പൈലറ്റുമാരും ക്യാബിന്‍ ക്രൂവും അടക്കം കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പിരിച്ചുവിട്ടവര്‍ക്ക് പുറമെ കൂടുതല്‍ പേരെ ഒഴിവാക്കേണ്ടി വരുമെന്ന് കമ്പനി വക്താവ് പ്രതികരിച്ചു.

കൊവിഡ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ രണ്ട് മാസം മുമ്പ് തന്നെ എമിറേറ്റ്സ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന് പുറമെ കമ്പനിയുടെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് കൂടുതല്‍ പേരെ ഒഴിവാക്കേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. 4300ഓളം പൈലറ്റുമാരും 22,000 ക്യാബിന്‍ ക്രൂ അംഗങ്ങളുമാണ് എമിറേറ്റ്സിനുണ്ടായിരുന്നത്.

സുരക്ഷതിവും സാമ്പത്തികമായി നഷ്ടമുണ്ടാക്കാത്തതുമായ സെക്ടറുകളില്‍ പതുക്കെ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അത് നേരത്തെയുണ്ടായിരുന്ന സര്‍വീസുകളുടെ എണ്ണത്തെ അപേക്ഷിച്ച് വളരെ കുറവാണ്. ദുരിത കാലത്തെ അതിജീവിച്ച് പഴയ നിലയിലേക്കെത്താന്‍ ഏറെ സമയം വേണ്ടിവരുമെന്നാണ് കമ്പനിയുടെ വിലയിരുത്തലും. ഏതൊരു ബിസിനസിനെയും പോലെ പ്രവര്‍ത്തനത്തിന് അനിയോജ്യമായ തരത്തില്‍ ജീവനക്കാരുടെ എണ്ണം ക്രമീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയാണെന്ന് എമിറേറ്റ്സ് വക്താവ് പ്രതികരിച്ചു. 

Follow Us:
Download App:
  • android
  • ios