എമിറേറ്റ്സ് ഡ്രോ 2021-ൽ ആരംഭിച്ചത് മുതൽ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്ക് പിന്തുണ നൽകുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായി കോറൽ റീഫ് റിസ്റ്റോറേഷൻ പദ്ധതിക്ക് എമിറേറ്റ്സ് ഡ്രോ പങ്കാളിത്തമുണ്ട്.
മികച്ച ഗെയിമിങ് അനുഭവത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിനുള്ള അഭിമുഖ്യം കൊണ്ടും എമിറേറ്റ്സ് ഡ്രോ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഈ ആഴ്ച്ചത്തെ MEGA7, EASY6 ഗെയിമുകളും വ്യത്യസ്തമല്ല. ഒരാഴ്ച്ച കൊണ്ട് AED 775,003 ക്യാഷ് പ്രൈസ് ആയി 10,611 വിജയികള്‍ ഗെയിമിലൂടെ സ്വന്തമാക്കി.
എമിറേറ്റ്സ് ഡ്രോ 2021-ൽ ആരംഭിച്ചത് മുതൽ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്ക് പിന്തുണ നൽകുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായി കോറൽ റീഫ് റിസ്റ്റോറേഷൻ പദ്ധതിക്ക് എമിറേറ്റ്സ് ഡ്രോ പിന്തുണ നൽകുന്നുണ്ട്. ഈ കഴിഞ്ഞ ഭൗമദിനത്തിലും യു.എ.ഇ നടപ്പാക്കുന്ന സുസ്ഥിര, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് എമിറേറ്റ്സ് ഡ്രോയുടെ പങ്കാളിത്തം ഉണ്ടായിരുന്നു.
MEGA7 82-ാമത് പതിപ്പിൽ AED 495,545 ക്യാഷ് പ്രൈസ് നൽകി. ഭാഗ്യശാലിയായ ഒരാള്‍ ഏഴിൽ ആറ് അക്കങ്ങളും തുല്യമാക്കി AED 250,000 സ്വന്തമാക്കി. അഞ്ച് അക്കങ്ങള്‍ വരെ തുല്യമാക്കിയ 5,295 പേര്‍ AED 95,545 വരെ നേടി. അടുത്ത ഗെയിം ഏപ്രിൽ 30ന് യു.എ.ഇ സമയം രാത്രി 9-ന് ആണ്.
വെള്ളിയാഴ്ച്ചകളിലെ EASY6 മത്സരത്തിന്‍റെ 30-ാമത് പതിപ്പാണ് മുൻപ് കഴിഞ്ഞത്. മൊത്തം 5,301 വിജയികള്‍ നേടിയത് AED 279,458 ക്യാഷ് പ്രൈസ്. ആറ് പേരാണ് ഗ്യാരണ്ടീഡ് വിജയികളായത്. ഏഴ് വിജയികള്‍ ആറിൽ അഞ്ച് അക്കങ്ങളും തുല്യമാക്കി AED 149,996 നേടി. നാലോ അതിൽ താഴെയോ അക്കങ്ങള്‍ തുല്യമാക്കിയ 5,288 മത്സരാര്‍ത്ഥികള്‍ AED 39,462 നേടി. ഏപ്രിൽ 28-ന് രാത്രി 9 മണിക്ക് (യു.എ.ഇ സമയം) നടക്കുന്ന അടുത്ത EASY6 മത്സരത്തിൽ എല്ലാവര്‍ക്കും ഇപ്പോള്‍ പങ്കെടുക്കാം.
430,000 പേരുടെ ജീവിതം മാറ്റിമറിക്കാന്‍ എമിറേറ്റ്സ് ഡ്രോയിലൂടെ കഴിഞ്ഞെന്ന് മാനേജിങ് പാര്‍ട്‍ണര്‍ മുഹമ്മദ് ബെഹ്റൂസിയാന്‍ അൽവാദി പറഞ്ഞു. ഇതുവരെ 92 മില്യൺ ദിര്‍ഹം ക്യാഷ് പ്രൈസ് ആയി നൽകി. പെൻസിലുകള്‍ വാങ്ങുന്നതിലൂടെ മത്സരത്തിൽ പങ്കെടുക്കാം. അതോടൊപ്പം യു.എ.ഇ തീരത്തെ പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിലും നിങ്ങള്‍ക്ക് ഭാഗമാകാം - അദ്ദേഹം പറഞ്ഞു.
യു.എ.ഇയുടെ കിഴക്കൻ തീരത്താണ് പവിഴപ്പുറ്റുകള്‍ കൂടുതലും കാണപ്പെടുന്നത്. എമിറേറ്റ്സ് ഡ്രോയുടെ കൂടെ പങ്കാളിത്തത്തോടെ 8154 തരം പവിഴപ്പുറ്റുകള്‍ ഈ മേഖലയിൽ നട്ടു. ഏതാണ്ട് 6550 ചതുരശ്രമീറ്റര്‍ പ്രദേശത്താണ് പവിഴപ്പുറ്റുകള്‍ സ്ഥാപിച്ചത്. ഇതിനായി 1755 ഡൈവ് പരിപാടികളും എമിറേറ്റ്സ് ഡ്രോ സംഘടിപ്പിച്ചിരുന്നു.
എമിറേറ്റ്സ് ഡ്രോയുടെ വരും ലൈവ് സ്ട്രീമുകള്‍ യൂട്യൂബ്, ഫേസ്ബുക്ക്, അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാകും. കൂടുതൽ വിവരങ്ങള്‍ക്ക് വിളിക്കാം - 800 77 777 777 അല്ലെങ്കിൽ സന്ദര്‍ശിക്കാം www.emiratesdraw.com സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ എമിറേറ്റ്സ് ഡ്രോ @emiratesdraw എന്ന വിലാസത്തിൽ ലഭ്യമാണ്.
