ഇന്ത്യയിൽ നിന്നുള്ളവരും ഇത്തവണത്തെ നറുക്കെടുപ്പിൽ വിജയികളായിട്ടുണ്ട്.
ഈദുൽ അദ്ഹ പ്രത്യേക റാഫ്ൾ വിജയികളെ പ്രഖ്യാപിച്ച് എമിറേറ്റ്സ് ഡ്രോ. 18 പേർക്കാണ് ഇത്തവണ അഞ്ച് കുടുംബാംഗങ്ങൾക്കൊപ്പം ഈദ് ആഘോഷിക്കാൻ അവസരം ലഭിച്ചത്. EASY6, FAST5, MEGA7 ഗെയിമുകളുടെ വിജയികളെയും പ്രഖ്യാപിച്ചു. മൊത്തം 12,824 പേർ വിജയികളായി. 670,164 ദിർഹം സമ്മാനവും നൽകി.
ഇന്ത്യയിൽ നിന്നുള്ളവരും ഇത്തവണത്തെ നറുക്കെടുപ്പിൽ വിജയികളായിട്ടുണ്ട്. സമ്മാനങ്ങൾക്കൊപ്പം സമൂഹത്തിന് തിരികെ നൽകാനും എമിറേറ്റ്സ് ഡ്രോ ശ്രമിക്കുന്നു. യു.എ.ഇ സർക്കാരിന്റെ സുസ്ഥിര മിഷന് എമിറേറ്റ്സ് ഡ്രോ പിന്തുണ നൽകുന്നുണ്ട്. സർക്കാരിന്റെ കോറൽ റീഫ് റീസ്റ്റോറേഷൻ പരിപാടിയുടെ ഭാഗമാണ് എമിറേറ്റ്സ് ഡ്രോ.
ഏതാണ്ട് 10,000 പവിഴപ്പുറ്റുകൾ നടാൻ സഹായം നൽകിക്കഴിഞ്ഞു. പരിസ്ഥിതിസൗഹാർദമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഖൊർഫകാൻ ദിബ്ബ മേഖലയിൽ കടലിൽ 7,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ പവിഴപ്പുറ്റുകൾ നട്ടുകഴിഞ്ഞു.
എമിറേറ്റ്സ് ഡ്രോയുടെ വരും ഗെയിമുകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ലൈവ്സ്ട്രീം ചെയ്യാം. യൂട്യൂബ്, ഫേസ്ബുക്ക്, ഓഫിഷ്യൽ വെബ്സൈറ്റ് എന്നിവിടങ്ങളിൽ ഗെയിം കാണാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം - 800 7777 7777. വെബ്സൈറ്റ് - www.emiratesdraw.com സോഷ്യൽ മീഡിയയിൽ എല്ലായിടത്തും എമിറേറ്റ്സ് ഡ്രോ @emiratesdraw എന്ന ഹാൻഡിലിൽ ലഭ്യമാണ്.
