ഈദുൽ അദ്ഹ ​ഗ്യാരണ്ടീഡ് റാഫ്ൾ വഴി 18 പേർക്ക് അവരുടെ കുടുംബങ്ങളെ ആഘോഷങ്ങളിലേക്ക് ക്ഷണിക്കാനുള്ള അവസരവും ലഭിച്ചു.

എമിറേറ്റ്സ് ഡ്രോ ഈദ് വീക്കെൻഡിൽ ഈസി6, ഫാസ്റ്റ്5, മെ​ഗാ7 മത്സരങ്ങളിൽ വിജയികളായത് 12,824 പേർ. മൊത്തം പ്രൈസ് മണി 670164 ദിർഹം. ഇതോടൊപ്പം ഈദുൽ അദ്ഹ ​ഗ്യാരണ്ടീഡ് റാഫ്ൾ വഴി 18 പേർക്ക് അവരുടെ കുടുംബങ്ങളെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ക്ഷണിക്കാനുള്ള അവസരവും ലഭിച്ചു.

ഈസി6 വിജയിച്ചത് ഫിലിപ്പീൻസിൽ നിന്നുള്ള ലിൻഡ പാഡിസ് റിനോസ് ആണ്. അഡ്മിൻ അസിസ്റ്റന്റായി ജോലിനോക്കുന്ന ലിൻഡയ്ക്ക് അപ്രതീക്ഷിതമായാണ് എമിറേറ്റ്സ് ഡ്രോയുടെ ഫോൺകോൾ വന്നത്. ആദ്യ ഫോൺകോൾ തട്ടിപ്പാണെന്നാണ് ലിൻഡ കരുതിയത്. രണ്ടാമത്തെ ഫോൺകോൾ കൂടെ വന്നതോടെ ലിൻഡ ഞെട്ടി.

"ജീവിതത്തിൽ ഒരു പൈസപോലും ഞാൻ ​ഗെയിമിലൂടെ ജയിച്ചിട്ടില്ല. മുഴുവൻ ചെലവോടെയും ട്രിപ് എന്നത് എനിക്ക് ഉൾക്കൊള്ളാനായില്ല." അമ്മയ്ക്കൊപ്പം യു.എ.ഇയിൽ ജീവിക്കുന്ന ലിൻഡ പറയുന്നു. "ചിലപ്പോൾ അമ്മയാണ് എനിക്ക് വേണ്ടി നമ്പറുകൾ തെരഞ്ഞെടുക്കുന്നത്. അമ്മയുടെ അനു​ഗ്രഹം എനിക്കുണ്ട്. അവരുടെ ത്യാ​ഗത്തിനും സ്നേഹത്തിനും പ്രതിഫലം നൽകാനുള്ള അവസരംപോലെയാണ് ഇത് തോന്നിക്കുന്നത്."

ശ്രീലങ്കക്കാരനായ മുഹമ്മദ് ഹസ്സൻ ആണ് ഫാസ്റ്റ്5ലെ ഒരു വിജയി. 13 വർഷമായി യു.എ.ഇയിൽ ജീവിക്കുന്ന അദ്ദേഹം പിതാവിനാണ് വിജയം സമർപ്പിച്ചത്. 

"എന്റെ അച്ഛനാണ് എന്റെ പ്രചോദനം. ഞങ്ങളുടെ ഓരോ ആ​ഗ്രഹവും സാധിക്കാൻ അദ്ദേഹം കഠിനപ്രയത്നം ചെയ്തു. റിട്ടയർ ചെയ്തിട്ടും വളരെ ലളിതമായി അദ്ദേഹം ജീവിക്കുകയാണ്. ഈ വിജയത്തിലൂടെ ഞങ്ങൾക്കും വേണ്ടി അദ്ദേഹം വർഷങ്ങളായി ചെയ്ത ത്യാ​ഗങ്ങൾക്ക് നന്ദി പറയുകയാണ് ഞാൻ."

ഈ വിജയത്തിലൂടെ ഈദുൽ അദ്ഹയ്ക്ക് കുടുംബത്തോടൊപ്പം ആഘോഷിക്കാനും മുഹമ്മദിന് കഴിഞ്ഞു.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള റൂഡി നോറിസും ഫാസ്റ്റ്5-ലൂടെ വിജയിയായി. അമ്മ, സഹോദരൻ, സഹോദരി, അനന്തരവൻ എന്നിവരെ യു.എ.ഇയിലേക്ക് കൊണ്ടുവരാനും റൂഡിക്ക് കഴിഞ്ഞു.

"ആഘോഷങ്ങളിൽ ഞാൻ എന്റെ കുടുംബത്തെ മിസ് ചെയ്യാറുണ്ട്. ഞാൻ ഒരുപാട് അകലെയാണല്ലോ ജോലിനോക്കുന്നത്. ഫോട്ടോകളും വീഡിയോകളും ഞാൻ പങ്കുവെക്കാറുണ്ട്. ഈ മനോഹര രാജ്യത്തേക്ക് കുടുംബത്തെ കൊണ്ടുവരണമെന്ന് ഞാൻ ആ​ഗ്രഹിക്കാറുണ്ട്." റൂഡി പറയുന്നു.

മെ​ഗാ7 ഡ്രോയിലൂടെ വിജയിച്ചവരിൽ ഒരാൾ റഷ്യൻ പൗരനായ ഡിമിത്രി വൊറോൻസോവ് ആണ്. ജർമ്മനിയിൽ വെക്കേഷനിലായിരുന്നു ഡിമിത്രി. ആഘോഷം അവസാനിക്കുന്നതിന്റെ ദുഃഖത്തിനിടയ്ക്കാണ് അപ്രതീക്ഷിതമായി എമിറേറ്റ്സ് ഡ്രോയിൽ നിന്ന് ഫോൺകോൾ വന്നത്. ആദ്യമായാണ് ഡിമിത്രി എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുത്തത് എന്ന പ്രത്യേകതയുമുണ്ട്. ഇനിയും മെ​ഗാ7 കളിക്കുമെന്നും ​ഗ്രാൻഡ് പ്രൈസായ 100 മില്യൺ ദിർഹം ഒരിക്കൽ സ്വന്തമാക്കുമെന്നുമാണ് ഡിമിത്രി പറയുന്നത്.

എമിറേറ്റ്സ് ഡ്രോ ​ഗെയിമുകൾ ഡിജിറ്റൽ യൂട്യൂബിലും ഫേസ്ബുക്കിലും ഔദ്യോ​ഗിക വെബ്സൈറ്റിലും ലൈവ് ആയി കാണാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം - 800 7777 7777 അല്ലെങ്കിൽ സന്ദർശിക്കാം - www.emiratesdraw.com എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും @emiratesdraw എന്ന ഹാൻഡിലിൽ എമിറേറ്റ്സ് ഡ്രോ ഫോളോ ചെയ്യാം.