2023 ജനുവരി ഒന്നിന് യുഎഇ സമയം രാത്രി ഒന്‍പത് മണിക്കാണ് മെഗാ7 നറുക്കെടുപ്പ് നടക്കാനിരിക്കുന്നത്. 1,130 രൂപ ചെലവഴിച്ച് ഏഴ് സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഈ നറുക്കെടുപ്പില്‍ പങ്കെടുക്കാം. വലത്തു നിന്ന് ഇടത്തേക്ക് ഏഴ് സംഖ്യകളും ശരിയാക്കുന്നവര്‍ക്ക് മിഡില്‍ ഈസ്റ്റിലെയും ഏഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ സമ്മാനത്തുകയായ 440 കോടി രൂപയാണ് സ്വന്തമാക്കാനാവുക.
പുതുവര്‍ഷപ്പിറവി ദിനത്തില്‍ 440 കോടി രൂപ സമ്മാനം നല്‍കുന്ന ഏറ്റവും വലിയ നറുക്കെടുപ്പ് ഒരുങ്ങുകയാണ്. ഏതാനും ദിവസം മുമ്പാണ് 33 കോടിയുടെ ഗ്രാന്റ് പ്രൈസിന് എമിറേറ്റ്സ് ഡ്രോയിലൂടെ അവകാശിയെത്തിയത്. ഈ വര്‍ഷത്തിലുടനീളം ആകെ രണ്ട് ലക്ഷത്തിലധികം വിജയികള്‍ക്ക് 130 കോടിയിലധികം രൂപ സമ്മാനമായി നല്‍കിക്കഴിഞ്ഞു. ഇതിന് പുറമെ കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് പവിഴപ്പുറ്റുകള്‍ നട്ടുപിടിപ്പിച്ചു. നേട്ടങ്ങളെല്ലാം സമൂഹത്തിന് തന്നെ തിരികെ നല്‍കിക്കൊണ്ട് 2022ന് എമിറേറ്റ്സ് ഡ്രോ യാത്ര പറയാനൊരുങ്ങുകയാണിപ്പോള്‍.
ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവവികാസങ്ങള്‍ക്കായിരുന്നു 2022 ഡിസംബര്‍ 16ന് നടന്ന എമിറേറ്റ്സ് ഡ്രോ ഈസി6 നറുക്കെടുപ്പ് സാക്ഷ്യം വഹിച്ചത്. ആറ് സംഖ്യകളും ശരിയായി വന്ന അജയ് ഒഗുലയ്ക്ക് 33 കോടി രൂപ സമ്മാനമായി ലഭിച്ചതിന്റെ ആഘോഷമായിരുന്നു അന്ന് നിറഞ്ഞുനിന്നത്.
ദുബൈയിലെ ഒരു ജ്വല്ലറി സ്ഥാപനത്തില്‍ ഡ്രൈവര്‍ ജോലി ചെയ്‍തിരുന്ന അജയ്, കഴിഞ്ഞ നാല് വര്‍ഷമായി രാവും പകലും കഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് നീക്കുകയായിരുന്നു. എന്നാല്‍ ആ ഒരൊറ്റ ദിവസം കൊണ്ട് കഷ്ടപ്പാടുകള്‍ നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതം സമ്പന്നതയുടെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പര്യായമായി മാറി.
"അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള ഇ-മെയില്‍ ലഭിക്കുമ്പോള്‍ ഞാന്‍ സുഹൃത്തിനൊപ്പം പുറത്തായിരുന്നു. ചെറിയ തുകയുടെ സമ്മാനം ലഭിച്ചുവെന്നാണ് കരുതിയിരുന്നത്. എന്നാല്‍ വായിച്ചുതുടങ്ങിയപ്പോള്‍ പൂജ്യങ്ങളുടെ എണ്ണം കൂടിക്കൂടി വന്നു. അവസാന തുക വായിച്ചപ്പോള്‍ എനിക്ക് ബോധം നഷ്ടമാവുന്നതു പോലെയാണ് തോന്നിയത്" - ഈ നിമിഷത്തെ മാനസികാവസ്ഥ അജയ് ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്.
ജീവിതം മാറിമറിയുന്ന സമ്മാനത്തുക ഉപയോഗിച്ച് തന്റെ കുടുംബത്തെ ദുബൈയിലേക്ക് കൊണ്ടുവരാനും യുഎഇയിലെ ജീവിതം എങ്ങനെയുണ്ടെന്ന് അവരെ പരിചയപ്പെടുത്താനുമാണ് അജയ്‍യുടെ തീരുമാനം. അതിന് ശേഷം നാട്ടില്‍ കുടുംബത്തിനായി ഒരു വീടു വെയ്ക്കണം. സ്വന്തം കാലില്‍ നില്‍ക്കാന്‍ വേണ്ടി ഒരു കണ്‍സ്‍ട്രക്ഷന്‍ കമ്പനിയും തുടങ്ങണം.
'നല്ലൊരു നാളേയ്ക്ക് വേണ്ടി' എന്ന തങ്ങളുടെ പ്രവര്‍ത്തന മുദ്രാവാക്യം സാക്ഷാത്കരിച്ച നിമിഷമെന്നായിരുന്നു എമിറേറ്റ്സ് ഡ്രോ മാനേജിങ് പാര്‍ട്‍ണര്‍ മുഹമ്മദ് ബെഹ്‍റൂസിയന്‍ അലഅവാദി ഈ സമയത്തെ വിശേഷിപ്പിച്ചത്. "പ്രതിവാര നറുക്കെടുപ്പുകളിലൂടെയും സമ്മാനങ്ങളിലൂടെും അതിനൊക്കെ പുറമെ കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതാ പദ്ധതിയിലൂടെയും സമൂഹത്തിന് സംഭാവന നല്‍കാന്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന എമിറേറ്റ്സ് ഡ്രോ സംഘത്തിന് ഏറെ സന്തോഷം നിറഞ്ഞൊരു സമയമായിരുന്നു അത്."
2023 ജനുവരി ഒന്നിന് യുഎഇ സമയം രാത്രി ഒന്‍പത് മണിക്കാണ് മെഗാ7 നറുക്കെടുപ്പ് നടക്കാനിരിക്കുന്നത്. 1,130 രൂപ ചെലവഴിച്ച് ഏഴ് സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഈ നറുക്കെടുപ്പില്‍ പങ്കെടുക്കാം. വലത്തു നിന്ന് ഇടത്തേക്ക് ഏഴ് സംഖ്യകളും ശരിയാക്കുന്നവര്‍ക്ക് മിഡില്‍ ഈസ്റ്റിലെയും ഏഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ സമ്മാനത്തുകയായ 440 കോടി രൂപയാണ് സ്വന്തമാക്കാനാവുക.
ഇതിന് പുറമെ 20 പേര്‍ക്ക് ഉറപ്പുള്ള സമ്മാനം നല്‍കുന്ന മറ്റൊരു റാഫിള്‍ ഡ്രോയിലും നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന എല്ലാവരും ഉള്‍പ്പെടും. ഇവരില്‍ 19 പേര്‍ക്ക് 2.25 ലക്ഷം രൂപ വീതവും ഒരാള്‍ക്ക് 1.75 കോടിയുമായിരിക്കും സമ്മാനം ലഭിക്കുക.
നിലവില്‍ രണ്ട് പ്രതിവാര നറുക്കെടുപ്പുകളാണ് എമിറേറ്റ്സ് ഡ്രോ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. എമിറേറ്റ്സ് ഡ്രോ മെഗാ7 നറുക്കെടുപ്പ് എല്ലാ ഞായറാഴ്ചയും യുഎഇ സമയം രാത്രി ഒന്‍പത് മണിക്ക് നടക്കും. വെള്ളിയാഴ്ചകളില്‍ യുഎഇ സമയം രാത്രി ഒന്‍പത് മണിക്കാണ് എമിറേറ്റ്സ് ഡ്രോ ഈസി6 നറുക്കെടുപ്പ്.
വരാനിരിക്കുന്ന എല്ലാ ഗെയിമുകളും എമിറേറ്റ്സ് ഡ്രോയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും യുട്യൂബ്, ഫേസ്‍ബുക്ക് എന്നിവിടങ്ങളിലും വെബ്‍സൈറ്റിലും തത്സമയം സംപ്രേക്ഷണം ചെയ്യും. അടുത്ത നറുക്കെടുപ്പില്‍ വലിയ വിജയം സ്വന്തമാക്കാനായി ഇപ്പോള്‍ തന്നെ നമ്പറുകള്‍ ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 800 77 777 777 എന്ന ടോള്‍ഫ്രീ നമ്പറിലോ യുഎഇയില്‍ നിന്ന് +971 4 35624 24 എന്ന നമ്പറിലോ വിളിക്കാം. അല്ലെങ്കില്‍ www.emiratesdraw.com എന്ന വെബ്‍സൈറ്റ് സന്ദര്‍ശിക്കുകയോ @emiratesdraw എന്ന സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ പരിശോധിക്കുകയോ ചെയ്യുകയുമാവാം.
