Asianet News MalayalamAsianet News Malayalam

അടുത്ത 25 വര്‍ഷത്തേക്ക് പ്രവാസിക്ക് മാസം 25,000 ദിര്‍ഹം സമ്മാനം

അടുത്ത 25 വര്‍ഷത്തേക്ക് മാസം 25,000 ദിര്‍ഹം വിജയിക്ക് ലഭിക്കും.

Emirates Draw Fast5 grand prize Freilyn Angob the Philippines
Author
First Published Sep 20, 2023, 1:53 PM IST

എമിറേറ്റ്സ് ഡ്രോയുടെ ഫാസ്റ്റ്5 ഗെയിമിൽ ഗ്രാൻഡ് പ്രൈസ് വിന്നറായി ഫിലിപ്പീൻസിൽ നിന്നുള്ള ഫ്രെയിലിൻ അങ്കോബ്. ഫാസ്റ്റ്5 ആദ്യ ഗ്രാൻഡ് പ്രൈസ് വിന്നറെ പ്രഖ്യാപിച്ച് വെറും എട്ടാഴ്ച്ചയ്ക്കുള്ളിലാണ് രണ്ടാമത്തെ ഗ്രാൻഡ് പ്രൈസ് വിന്നറെയും തെരഞ്ഞെടുത്തത്.

അടുത്ത 25 വര്‍ഷത്തേക്ക് മാസം 25,000 ദിര്‍ഹം വിജയിക്ക് ലഭിക്കും.

"ആ നിമിഷം ഞാന്‍ ഒരിക്കലും മറക്കില്ല. ഞാന്‍ ഒരു ചെറിയ സമ്മാനമാണ് പ്രതീക്ഷിച്ചത്. പക്ഷേ, ഇ-മെയിൽ വായിച്ചപ്പോഴാണ് ഞാന്‍ ഗ്രാൻഡ് പ്രൈസ് നേടിയെന്ന് തിരിച്ചറിഞ്ഞത്. ഞാനും എന്‍റെ പ്രതിശ്രുത വരനും സന്തോഷംകൊണ്ട് തുള്ളിച്ചാടി." ഫ്രെയിലിൻ പറയുന്നു.

വിവാഹത്തിന് തയാറെടുക്കുകയാണ് ഫ്രെയിലിൻ. സാമ്പത്തിക ബുദ്ധിമുട്ട് തന്നെയായിരുന്നു വിവാഹത്തിന് തടസ്സം.

ചെറിയ സമയത്തിനുള്ളിൽ തന്നെ മറ്റൊരു ഗ്രാൻഡ് പ്രൈസ് വിന്നറെ പ്രഖ്യാപിക്കാനായതിൽ സന്തോഷമുണ്ടെന്ന് എമിറേറ്റ്സ് ഡ്രോ മാര്‍ക്കറ്റിങ് തലവൻ പോള്‍ ചാഡെര്‍ പറഞ്ഞു.

കഴിഞ്ഞ പത്തു വര്‍ഷമായി യു.എ.ഇയിൽ സ്ഥിരതാമസമാണ് 32 വയസ്സുകാരിയായ ഫ്രെയിലിൻ അങ്കോബ്. പിതാവിന് ക്യാൻസര്‍ സ്ഥിരീകരിച്ചതോടെയാണ് ജോലിതേടി ഫ്രെയിലിൻ യു.എ.ഇയിലേക്ക് വന്നത്. ഡെന്‍റൽ നഴ്സായി ജോലി തുടങ്ങിയ ഫ്രെയിലിൻ പിന്നീട് പഠനത്തിന് ശേഷം ലേസര്‍ ടെക്നീഷ്യനായി ജോലി നോക്കുകയാണ് ഇപ്പോള്‍

ഈസി6-ൽ പങ്കെടുത്ത് അഞ്ച് ദിര്‍ഹം സമ്മാനം നേടിയതാണ് മുൻപ് ഫ്രെയിലിന് ലഭിച്ച ഭാഗ്യം. വിഷമതകളില്ലാതെ ജീവിക്കാനുള്ള വഴിയാണ് ഫാസ്റ്റ്5 എന്ന് വിശ്വസിക്കുന്ന ഫ്രെയിലിൻ, എല്ലാവരും ഗെയിമിൽ പങ്കെടുക്കാനും നിര്‍ദേശിക്കുന്നു.
 

Follow Us:
Download App:
  • android
  • ios