അടുത്ത 25 വർഷത്തേക്ക് മാസംതോറും 25,000 ദിർഹം വീതം ​ഗ്രാൻഡ് പ്രൈസ് വിന്നർക്ക് സമ്മാനം ലഭിക്കും

എമിറേറ്റ്സ് ഡ്രോ ഫാസ്റ്റ്5 ​ഗെയിമിൽ അഞ്ച് അക്കങ്ങളും ഒരുപോലെയാക്കി ​ഗ്രാൻഡ് പ്രൈസ് നേടി ഇന്ത്യൻ പ്രവാസി. ഫാസ്റ്റ്5 തുടങ്ങി വെറും എട്ടാഴ്ച്ചയ്ക്കുള്ളിൽ ​ഗ്രാൻഡ് പ്രൈസ് വിന്നറെ കണ്ടെത്താനായി എന്നതും സവിശേഷതയാണ്.

അടുത്ത 25 വർഷത്തേക്ക് മാസംതോറും 25,000 ദിർഹം വീതം ​ഗ്രാൻഡ് പ്രൈസ് വിന്നർക്ക് സമ്മാനം ലഭിക്കും. വിജയിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് എമിറേറ്റ്സ് ഡ്രോ അറിയിച്ചു.

"ഗ്രാൻഡ് പ്രൈസ് വിന്നർക്കും മറ്റു ഭാ​ഗ്യശാലികൾക്കും അഭിനന്ദനങ്ങൾ. വിജയിയെ കണ്ടെത്താനായതിൽ വളരെ സന്തോഷം, സമ്മാനങ്ങൾ നൽകുന്നത് തുടരും. ഒപ്പം യു.എ.ഇ സർക്കാരിന്റെ കോറൽ റീഫ് റിസ്റ്റോറേഷൻ പദ്ധതിയിൽ പങ്കാളിത്തവും തുടരും." എമിറേറ്റ്സ് ഡ്രോ മാനേജിങ് പാർട്ണർ മുഹമ്മദ് ബെഹ്റൂസിയാൻ അലവാധി പറഞ്ഞു.

അടുത്ത ​ഗ്രാൻഡ് പ്രൈസ് നേടാനും ഇപ്പോൾ അവസരമുണ്ട്. അടുത്ത ​ഗെയിം ജൂലൈ 29-ന് വൈകീട്ട് 9 മണിക്ക് (യു.എ.ഇ സമയം) നടക്കും.

എങ്ങനെ കളിക്കും?

വെറും 25 ദിർഹം മുടക്കി ഒരു പെൻസിൽ വാങ്ങി ​ഗെയിമിൽ പങ്കെടുക്കാം. ഈ പർച്ചേസിനൊപ്പം കോറൽ റീഫ് റിസ്റ്റോറേഷൻ പദ്ധതിക്കും നിങ്ങൾ പിന്തുണ നൽകുന്നുണ്ട്. ഓൺലൈനായി www.emiratesdraw.com സന്ദർശിച്ച് രജിസ്റ്റർ ചെയ്യുക, അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി അഞ്ച് നമ്പറുകൾ തെരഞ്ഞെടുക്കാം. 

ഒരു പർച്ചേസിലൂടെ രണ്ട് വീക്കിലി ​ഗെയിമുകൾക്കാണ് നിങ്ങൾ യോ​ഗ്യത നേടുന്നത്. ആദ്യ റാഫ്ൾ ഡ്രോ അനുസരിച്ച് മൂന്ന് പേർക്ക് യഥാക്രമം 75,000 ദിർഹം, 50,000 ദിർഹം, 25,000 ദിർഹം എന്നിങ്ങനെ സമ്മാനങ്ങൾ നേടാം. ഇതോടൊപ്പം രണ്ടാമത്തെ ഡ്രോയിൽ പങ്കെടുത്ത് ​ഗ്രാൻഡ് പ്രൈസും നേടാം.

അടുത്ത നറുക്കെടുപ്പ് ലൈവ് ആയി എമിറേറ്റ്സ് ഡ്രോ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ കാണാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം - 800 7777 7777 അല്ലെങ്കിൽ സന്ദർശിക്കാം www.emiratesdraw.com സോഷ്യൽ മീഡിയയിൽ @emiratesdraw ഫോളോ ചെയ്യാം.