വെൽഡറായ രാകേഷ് 36 വയസ്സുകാരനാണ്. ജീവിതച്ചെലവ് താങ്ങാനാകാതെ പേഴ്സണൽ ലോൺ എടുത്ത സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി രാകേഷിന് ഭാഗ്യത്തിന്റെ കടാക്ഷം
എമിറേറ്റ്സ് ഡ്രോയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ 9,755 വിജയികൾ സ്വന്തമാക്കിയത് മൊത്തം AED 659,725. ഈസി6, ഫാസ്റ്റ്5 മത്സരങ്ങളിൽ വിജയിച്ചവരിൽ മലയാളിയായ രാകേഷ് കെപ്പറമ്പത്തും ഉണ്ട്. ഈജിപ്തിൽ നിന്നുള്ള ഹാനി സലീം, ഘാനയിൽ നിന്നുള്ള ജേക്കബ് ക്വാമെ സബ്ബാ എന്നിവരാണ് മറ്റു വിജയികൾ.
വെൽഡറായ രാകേഷ് 36 വയസ്സുകാരനാണ്. ജീവിതച്ചെലവ് താങ്ങാനാകാതെ പേഴ്സണൽ ലോൺ എടുത്ത സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി രാകേഷിന് ഭാഗ്യത്തിന്റെ കടാക്ഷം. ഭാര്യയെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും അടുത്തിടെയാണ് രാകേഷ് കേരളത്തിലേക്ക് മടക്കിയയച്ചത്.
കഴിഞ്ഞ ആഴ്ച്ചയാണ് ഫാസ്റ്റ്5 ടിക്കറ്റ് രാകേഷ് എടുത്തത്. 75,000 ദിർഹം പ്രൈസ് മണിയുള്ളതാണ് ഗെയിം. ഫലപ്രഖ്യാപനത്തിന് പിന്നാലെ സുഹൃത്തുക്കൾ രാകേഷിന് സ്ക്രീൻഷോട്ടുകൾ അയക്കാൻ തുടങ്ങി. "ഞാൻ ഫാസ്റ്റ്5 വിജയിച്ചു എന്നറിഞ്ഞതോടെ കുടുംബത്തെ എത്രയും വേഗം യു.എ.ഇയിൽ എത്തിക്കാൻ ഞാൻ ശ്രമം തുടങ്ങി. എന്റെ പ്രാർത്ഥനകൾക്ക് ലഭിച്ച ഫലമാണ് ഈ വിജയം" - രാകേഷ് പറഞ്ഞു.
ഹാനി സലീം എമിറേറ്റ്സ് ഡ്രോയിലേക്ക് വന്നത് ഒരു ലേഖനം കണ്ടാണ്. ഇത്യോപ്യൻ സ്വദേശിക്ക് ഒരക്കം അകലെ 100 മില്യൺ ദിർഹം നഷ്ടമായതും മെഗാ7 വഴി വലിയ സമ്മാനം ലഭിച്ചതും ഹാനിയെ ഗെയിം കളിക്കാൻ പ്രേരിപ്പിച്ചു. ഇ-മെയിൽ വഴിയാണ് വിജയിയായ വിവരം ഹാനി അറിഞ്ഞത്. പക്ഷേ, പ്രൊമോഷൻ ഇ-മെയിൽ ആണിതെന്ന് കരുതി ഹാനി അത് ഒഴിവാക്കി. പിറ്റേന്ന് രാവിലെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 50,000 ദിർഹം കാണുന്നത്. ഫാസ്റ്റ്5 ആണ് ഹാനി രണ്ടാം സമ്മാനം നേടിയ ഗെയിം.
ഘാനയിൽ നിന്നുള്ള മെഷീൻ ഓപ്പറേറ്ററാണ് ജേക്കബ് ക്വാമെ സബ്ബാ. രണ്ടാഴ്ച്ചയ്ക്കിടെ രണ്ടുതവണ ഈസി6 ജേക്കബ് വിജയിച്ചു. "ഞാൻ വളരെ നാളായി എമിറേറ്റ്സ് ഡ്രോ കളിക്കുന്നുണ്ട്, പക്ഷേ ചെറിയ തുകകളാണ് കിട്ടാറ്. ഇത് പക്ഷേ എന്നെ നിരുത്സാഹപ്പെടുത്തിയില്ല. ഈസി6 വിജയം എന്നെ കൂടുതൽ സന്തോഷവാനാക്കി." -അദ്ദേഹം പറഞ്ഞു.
എമിറേറ്റ്സ് ഡ്രോ ഈസി6 ഗെയിം ജൂലൈ 14-ന് രാത്രി 9 മണിക്ക് (യു.എ.ഇ സമയം) സംപ്രേഷണം ചെയ്യും. ഫാസ്റ്റ്5 ഗെയിം ജൂലൈ 15-ന് രാത്രി 9 മണിക്കും കാണാം. ഔദ്യോഗിക വെബ്സൈറ്റായ www.emiratesdraw.com വഴിയോ ആൻഡ്രോയ്ഡ്, ആപ്പിൾ സ്റ്റോറിൽ നിന്ന് ആപ്പ് വഴിയോ ടിക്കറ്റുകൾ വാങ്ങാം.
വരുന്ന ഗെയിമുകൾ എമിറേറ്റ്സ് ഡ്രോ ഡിജിറ്റൽ പ്ലാറ്റ്ഫോമുകലിലൂടെ (യൂട്യൂബ്, ഫേസ്ബുക്ക്, ഔദ്യോഗിക വെബ്സൈറ്റ്) കാണാം. ടോൾഫ്രീ നമ്പർ - 800 7777 7777 . സോഷ്യൽ മീഡിയയിൽ @emiratesdraw എന്ന ഹാൻഡിലിൽ എമിറേറ്റ്സ് ഡ്രോ പിന്തുടരാം. വെബ്സൈറ്റ് - www.emiratesdraw.com
